ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മയും സംഘവും ഇന്ത്യൻ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഇതോടെ ഔദ്യോഗീകമായി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബംഗ്ലാദേശിൻതിരെ നടന്ന മത്സരത്തിൽ ന്യുസിലാൻഡ് വിക്കറ്റിന് വിജയിച്ചതോടു കൂടി ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ മാറി. പാക്കിസ്ഥാൻ ടീമിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ഷുഹൈബ് അക്തര്‍.
ഷുഹൈബ് അക്തര്‍ പറയുന്നത് ഇങ്ങനെ:
” പരാജയത്തില്‍ ഒട്ടും നിരാശ തോന്നുന്നില്ല. ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാ ടീമുകളും ആറ് ബൗളര്‍മാരുമായാണ് കളിക്കുന്നത്. ഇവിടെ അഞ്ച് പേരെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. മാനേജ്മെന്റിന് അവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി ഒരു ധാരണയുമില്ല. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്മെന്റാണ്. മാനേജ്മെന്റിനെ പോലെ തന്നെയാണ് കളിക്കാരും. അവര്‍ക്കും അവരെന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഊഹവുമില്ല” ഷുഹൈബ് അക്തര്‍ പറഞ്ഞു.