അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

തെറ്റായ സമീപനങ്ങളും സാഹചര്യവും തനിക്ക് തിരിച്ചറിയാന്‍ സാധിക്കാറുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. മുന്നില്‍ കാണുന്ന ആളുകളെ തനിക്ക് മനസിലാക്കാന്‍ പറ്റാറുണ്ട് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. അങ്ങനെ സംഭവിച്ച ഒരു അനുഭവം പങ്കുവച്ചു കൊണ്ടാണ് നടി സംസാരിച്ചത്. ഒരു വ്യക്തിയോട് മാത്രം കാണിച്ചിരുന്ന അടുപ്പകുറവിനെ കുറിച്ചാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.

മുന്നിലുള്ള ആളെ മനസിലാക്കാന്‍ എനിക്ക് പറ്റാറുണ്ട്. എനിക്ക് മനസിലായത് പോലെ ഞാന്‍ പെരുമാറില്ല. പക്ഷെ ഞാന്‍ മനസിലാക്കും. ഈയടുത്ത് ഒരു വര്‍ക്ക്‌ഷോപ്പില്‍ പോയി. അല്ലാതെ ഞാന്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗുഡ് മോര്‍ണിംഗ് പറഞ്ഞ് കെട്ടിപ്പിടിക്കും. ഒരാളെ ഞാന്‍ കെട്ടിപ്പിടിക്കുന്നില്ല. എന്തുകൊണ്ടെന്ന് അറിയില്ല.

പക്ഷെ എനിക്ക് അയാളെ കെട്ടിപ്പിടിക്കേണ്ട. അത് എന്റെ ബോഡി സെന്‍സ് ചെയ്യുന്നതാണെന്ന് പിന്നീട് ഞാന്‍ മനസിലാക്കി. അത് ആര്‍ട്ടിക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ മാറി നില്‍ക്കുന്നുണ്ടെന്ന് ഈ വ്യക്തിയും മനസിലാക്കി. ഒരു ദിവസം ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കവെ പിറകില്‍ നിന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു. തെറ്റായ രീതിയിലായിരുന്നില്ല.

പക്ഷെ രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു. സാധാരണ ഒരു വ്യക്തി ഒരാള്‍ അകലം പാലിക്കുന്നത് കണ്ടാല്‍ അവര്‍ക്ക് വളരെ കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ നേരിട്ട് വന്ന് ചോദിക്കും. അല്ലെങ്കില്‍ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കും. പക്ഷെ ഇങ്ങനെ ചെയ്തത് അത്ര ശരിയല്ല.

എന്റെ തോന്നല്‍ ശരിയാണെന്നാണ് അതിനര്‍ത്ഥം. മുമ്പ് എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ജഡ്ജ്‌മെന്റലാകുന്നതെന്ന് ചിന്തിക്കുമായിരുന്നു. പക്ഷെ അത് ജഡ്ജ്‌മെന്റലല്ല, ഒരു സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ്. അതല്ലെങ്കില്‍ താന്‍ അപകടത്തില്‍ പോയി ചാടും എന്നാണ് ഐശ്വര്യ ലക്ഷ്മി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

Read more