കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ കുറിച്ച് തുറന്ന് പറഞ്ഞ് ടീം ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോസ്‌ചേറ്റ്. ശുഭ്മാൻ ഗില്ലിൻ്റെ തിരിച്ചുവരവിന് സാധ്യതയുള്ളതിനാൽ കെ എൽ രാഹുലും സർഫറാസ് ഖാനും ഒരു സ്ഥാനത്തിനായി പോരാടുകയാണെന്ന് റയാൻ ടെൻ ഡോസ്‌ചേറ്റ് പറഞ്ഞു.

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മയുടെ ടീം എട്ട് വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിന് പുറത്തായി. ഹോം ഗ്രൗണ്ടിലെ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറും ചരിത്രത്തിലെ ടീമിന്റെ മൊത്തത്തിലുള്ള മൂന്നാമത്തെ താഴ്ന്ന സ്‌കോറുമായിരുന്നു ഇത്.

പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ നിരവധി താരങ്ങൾ മത്സരിക്കുന്നതിനാൽ കെ എൽ രാഹുലിൻ്റെ സ്ഥാനം ഭദ്രമാണോ എന്നത് അനിശ്ചിതത്വത്തിലാണെന്ന് റയാൻ ടെൻ ഡോസ്‌കേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരമ്പര ഓപ്പണിംഗിനിടെ റൺസ് നേടാനായില്ലെങ്കിലും രാഹുൽ നല്ല ആത്മവിശ്വാസത്തിൽ ആണെന്നും റയാൻ ടെൻ ഡോസ്‌ചേറ്റ് പറഞ്ഞു.

Read more

“സ്‌പോട്ടിനായി മത്സരമുണ്ട്. സർഫറാസ് മിടുക്കനാണ്. രാഹുലും അവനും തമ്മിലാണ് മത്സരം നടക്കുന്നത്,” ഡോഷേറ്റ് പറഞ്ഞു.