ഇങ്ങനെയും ഉണ്ടോ വിചിത്രമായ കാരണങ്ങൾ, എസെക്‌സിന് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഉണ്ടായത് വമ്പൻ പോയിന്റ് നഷ്ടം; കാരണമായത് ഒരു ബാറ്റ്, സംഭവം ഇങ്ങനെ

വിചിത്രമായ ഒരു കാരണത്താൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ നിന്ന് എസെക്‌സിന്റെ 12 പോയിന്റ് വെട്ടികുറച്ചിരിക്കുകയാണ്. അവരുടെ ബാറ്റർമാരിലൊരാളായ ഫിറോസ് ഖുഷി ‘അനുവദിനീയമായതിൽ കൂടുതൽ വലുപ്പമുള്ള ബാറ്റ് ഉപയോഗിച്ച്’ കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ക്രിക്കറ്റ് അച്ചടക്ക സമിതി ടീമിന് പണി കൊടുത്തത്.

നോട്ടിംഗ്ഹാംഷെയറിനെതിരെ 254 റൺസിൻ്റെ തകർപ്പൻ ജയത്തോടെ എസെക്‌സ് തങ്ങളുടെ ഷേക്ഹാർത്തിൽ 20 പോയിന്റ് ചേർത്തിരുന്നു. എന്നിരുന്നാലും, ഖുഷിയുടെ ബാറ്റ്, ഓൺ-ഫീൽഡ് നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപെട്ടു. ഇത് പോയിൻ്റുകൾ കുറയ്ക്കുന്നതിന് കാരണമായി. കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ ടേബിളിൽ ലീഗ് ലീഡർമാരായ സറേയ്‌ക്ക് പിന്നിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന എസെക്‌സിന് ഈ ശിക്ഷ കാരണം കിരീടം നഷ്ടമാകുന്നതിലേക്ക് എത്തിച്ചു.

“Essex ഫലത്തിൽ ഖേദിക്കുന്നു, നിരാശയുണ്ടെങ്കിലും, പാനലിൻ്റെ ആരോപണങ്ങൾ അംഗീകരിക്കുന്നു,” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

“കളിയുടെ സമഗ്രത ഉയർത്തിപ്പിടിക്കാനും പ്രസക്തമായ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നത് ഉറപ്പാക്കാനും ക്ലബ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്,” പ്രസ്താവന കൂട്ടിച്ചേർത്തു.

ഫിറോസ് ഖുഷി ആദ്യ ഇന്നിംഗ്‌സിൽ 20 പന്തിൽ 18 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 37 പന്തിൽ 32 റൺസും നേടി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ക്വാഡിലെ ഏതെങ്കിലും അംഗം കുറ്റം ആവർത്തിച്ചാൽ കൂടുതൽ പണി ടീമിന് കിട്ടും. ക്ലബ് വിധിക്കെതിരെ അപ്പീൽ നൽകാൻ ശ്രമിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു.

Read more