സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള താരങ്ങള്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണെന്നും അത് അവര്‍ക്കും വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും ഗുണകരമാകുമെന്നും ശാസ്ത്രി പറയുന്നു.
അവര്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണ്. പ്രകടനം എങ്ങനെയാണെന്ന് അറിയണം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ അനുഭവത്തിലൂടെ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയും.
മറ്റൊന്ന് എപ്പോഴും കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പിന്‍ പന്തുകള്‍ കളിക്കാന്‍ സാധിക്കും. ടേണിംഗ് ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഏറ്റവും വലുതല്ല. എതിര്‍ ടീമില്‍ നിലവാരമുള്ള സ്പിന്നര്‍മാര്‍ ഉണ്ടെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും.
ഒരാള്‍ക്ക് 36 വയസും മറ്റൊരാള്‍ക്ക് 38 വയസും. അവരെ കുറിച്ച് അവര്‍ക്കെ തന്നെ ബോധ്യമുണ്ട്. എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാം. മതിയെന്ന് തോന്നിയാല്‍ അവര്‍ ഒഴിഞ്ഞു മാറും. ഇരുവരും ഇംഗ്ലണ്ടിനെതിരേയും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും എങ്ങനെ കളിക്കുമെന്ന നമുക്ക് നോക്കാം- ശാസ്ത്രി വ്യക്തമാക്കി.