ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെയും കരീബിയന്‍ താരം എവിന്‍ ലൂയിസിനെയും ഒഴിവാക്കിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടീമിലെ സുപ്രധാന താരങ്ങളെ തഴഞ്ഞത് അതിശയിപ്പിച്ചെന്ന് ഗംഭീര്‍ പറഞ്ഞു.
മോറിസിനെയും ലൂയിസിനെയും റോയല്‍സ് മാറ്റിനിര്‍ത്തിയത് എന്ന അത്ഭുതപ്പെടുത്തി. രാജസ്ഥാന് മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്. ഇരു താരങ്ങളെയും ഒഴിവാക്കിയതിന് കാരണം അറിയില്ല. ചിലപ്പോള്‍ പരിക്കായിരിക്കാം- ഗംഭീര്‍ പറഞ്ഞു.
റോയല്‍സ് ഏറ്റവും പണമെറിഞ്ഞ് സ്വന്തമാക്കിയ താരമാണ് മോറിസ്. അയാള്‍ കളിക്കുന്നില്ല. ലൂയിസും കളിക്കുന്നില്ല. രണ്ടു പേരെയും പരിക്ക് പിടികൂടിയാല്‍ ആരാണ് അവര്‍ക്ക് പകരക്കാരാവുക. അതൊരു ചോദ്യമാണ്- ഗംഭീര്‍ പറഞ്ഞു.
പഞ്ചാബ് കിങ്‌സിനെതിരായ റോയല്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ എവിന്‍ ലൂയിസ് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ബോളിംഗില്‍ ഏറെ റണ്‍സ് വഴങ്ങിയ മോറിസ് തിളങ്ങിയിരുന്നില്ല.