രോഹിത്താനോ കോഹ്‌ലിയാണോ മികച്ച നായകൻ, ഗൗതം ഗംഭീർ പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ നായകൻ എന്ന നിലയിൽ മികച്ച വിജയം ഉണ്ടായിരുന്നിട്ടും, രോഹിത് ശർമ്മ ടെസ്റ്റ് ഫോർമാറ്റിൽ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ നേട്ടങ്ങൾക്ക് ഒപ്പമെത്താൻ ബുദ്ധിമുട്ടും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നായകൻ എന്ന നിലയിൽ 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു.

എന്നാൽ ഈ അടുത്ത് കാര്യങ്ങൾ രോഹിത്തിന് കൈവിട്ട് പോയി. കിവീസ് നാട്ടിൽ വന്ന് ഇന്ത്യയെ ടെസ്റ്റിൽ തോൽപ്പിച്ചു. അത് കൂടാതെ ഓസ്‌ട്രേലിക്ക് എതിരായ ടെസ്റ്റിൽ ഇപ്പോൾ ഇന്ത്യ പിന്നിലുമാണ്. നായകൻ എന്ന നിലയിലും താരമെന്ന നിലയിലും പരാജയമായി മാറിയ താരത്തെ കോഹ്‌ലിയുടെ നായക കാലവുമായി താരതമ്യം ചെയ്യുന്നവർ അനവധിയാണ്.

2023-ൽ സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച മുൻ ഇന്ത്യൻ ബാറ്ററും നിലവിലെ ഹെഡ് കോച്ചുമായ ഗൗതം ഗംഭീർ രോഹിതിൻ്റെയും കോഹ്‌ലിയുടെയും ക്യാപ്റ്റൻസിയെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ചിരുന്നു. ഇരുവരും സമാനമായ നേതാക്കളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു, കൂടാതെ ടെസ്റ്റ് ഫോർമാറ്റിനായി തൻ്റെ മുൻഗാമികൾ നിർമ്മിച്ച അതേ ടെംപ്ലേറ്റാണ് മുൻനിര മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

” രോഹിത് ശർമ്മ ഒരു മികച്ച ക്യാപ്റ്റനാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, എന്നാൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയും തമ്മിൽ വലിയ വ്യത്യാസമില്ല, പ്രത്യേകിച്ച് ഈ ഫോർമാറ്റിൽ. വിരാട് കോഹ്‌ലിയാണ് ഈ ടെംപ്ലേറ്റ് ആരംഭിച്ചത്,” ഗംഭീർ പറഞ്ഞു.

“വിരാട് കോഹ്‌ലി ഈ ടെസ്റ്റ് ടീമിനെ നയിച്ചപ്പോഴെല്ലാം അസാധാരണമാംവിധം മികച്ച രീതിയിൽ ക്യാപ്റ്റൻ ചെയ്തിട്ടുണ്ട്. രോഹിത് ആ ടെംപ്ലേറ്റ് മാത്രമാണ് പിന്തുടരുന്നത്. സത്യസന്ധമായി, രോഹിത് സ്വന്തമായി ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചിട്ടില്ല. വിരാട് കോഹ്‌ലി അശ്വിനേയും ജഡേജയേയും കൈകാര്യം ചെയ്ത രീതി, അത് തികച്ചും മികച്ചവനാണ്” ഗംഭീർ പറഞ്ഞു.

എന്തായാലും അടുത്ത ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിൽ ആക്കിയില്ലെങ്കിൽ രോഹിത്തിന് പണി കിട്ടുമെന്ന് ഉറപ്പാണ്.