ഗാലറിയില്‍ ദാദയ്‌ക്കൊപ്പം വിശിഷ്ട വ്യക്തി, സൗഹൃദ നിമിഷങ്ങള്‍ ട്വിറ്ററില്‍ വൈറല്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗാലറിയിലേക്ക് തിരിഞ്ഞ കാമറയില്‍ പതിഞ്ഞ രണ്ട് പ്രമുഖര്‍ ട്വിറ്ററിനെ ഇളക്കിമറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്‌ക്കോട്ടുമാണ് അവര്‍. ലോര്‍ഡ്‌സിലെ സ്റ്റാന്‍ഡില്‍ ഇരുവരും സംസാരിച്ചിരിക്കുന്ന ചിത്രം വൈറലാകുകയും ചെയ്തു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കമന്റേറ്റര്‍മാരില്‍ ഒരാളായാണ് ബോയ്‌കോട്ട് വിലയിരുത്തപ്പെടുന്നത്. ഗാംഗുലിയെ കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് ആദ്യമായി വിളച്ചത് ബോയ്‌കോട്ടാണ്. ഇരുവരുടെയും ചിത്രം പങ്കിട്ടവര്‍ ഇക്കാര്യം എടുത്തു പറയുന്നു.

Read more

ഓഗസ്റ്റ് എട്ട് മുതലാണ് യാത്ര വിലക്കില്‍ നിന്ന് ബ്രിട്ടന്‍ ഇന്ത്യയെ ഒഴിവാക്കിയത്. അതോടെ ലോര്‍ഡ്‌സ് ടെസ്റ്റ് കാണാന്‍ ഗാംഗുലിക്ക് വഴി തെളിഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് തിരിച്ച ഗാംഗുലിക്ക് ക്വാറന്റൈനും വേണ്ടിവന്നിരുന്നില്ല. ദാദയ്‌ക്കൊപ്പം ഭാര്യ ഡോണയും ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുമെല്ലാം രണ്ടാം ടെസ്റ്റ് കാണാന്‍ ലോര്‍ഡ്‌സില്‍ എത്തിയിട്ടുണ്ട്.