12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയതില്‍ പ്രതികരണവുമായി മുന്‍ താരം ആര്‍ അശ്വിന്‍. വിരാട് കോഹ്‌ലിയുടെ രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച അശ്വിന്‍ എന്നാല്‍ ആരാധകരോടായി ഒരുകാര്യം പറഞ്ഞുവെച്ചു.
വിരാട് കോഹ്‌ലിയെ കാണാന്‍ രഞ്ജി ട്രോഫിയിലുണ്ടായ ആരാധകൂട്ടം ആവേശം നല്‍കുന്നു. എന്നാല്‍ എല്ലാ മത്സരങ്ങള്‍ക്കും ഈയൊരു ആരാധക പിന്തുണയുണ്ടാകണം.
വിരാടിന്റെ സാന്നിധ്യം രഞ്ജി ട്രോഫിയ്ക്ക് ആവേശമായി എന്നൊരു സമൂഹമാധ്യമ പോസ്റ്റ് കണ്ടു. എന്നാല്‍ എനിക്ക് പറയാനുള്ളത്, രഞ്ജി ട്രോഫിക്ക് കുറച്ച് പ്രാധാന്യം നല്‍കൂ. ഈ ടൂര്‍ണമെന്റിന്റെ ചരിത്രം അറിയാമോ ഒരുപാട് വര്‍ഷമായി നടക്കുന്ന വലിയൊരു ടൂര്‍ണമെന്റാണ് ഇത്.
Read more
സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഒരു ഇതിഹാസ താരമാണ്. സച്ചിന്‍ കരിയറിന്റെ എല്ലാ സമയത്തും രഞ്ജി കളിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതുകൊണ്ട് താരങ്ങള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുക. ക്രിക്കറ്റിന് താരങ്ങളെയല്ല, താരങ്ങള്‍ക്ക് ക്രിക്കറ്റിനെയാണ് ആവശ്യം- അശ്വിന്‍ വ്യക്തമാക്കി.