അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

ജയപരാജയങ്ങൾ മഴ നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യ ഗാബയിൽ നേടിയ സമനിലക്ക് ശരിക്കും ജയത്തിന് തുല്യമായ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് പറയാം. കളിയുടെ മൂന്ന് ദിവസവും ഓസ്ട്രേലിയ തന്നെ ആയിരുന്നു ആധിപത്യം പുലർത്തിയത് എന്ന് പറയാം. എന്നാൽ നാലാം ദിനത്തിന്റെ അവസാന സെക്ഷനിൽ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ച ആകാശ് ദീപ്- ബുംറ കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുക ആയിരുന്നു. അതുവരെ ഇല്ലാത്ത ഒരു ഊർജം ടീം കാണിച്ചതോടെ ഓസ്ട്രേലിയ അഞ്ചാം ദിനത്തിൽ അൽപ്പം ബാക്ക്‌ഫുട്ടിലേക്ക് പോക്ക് ആയിരുന്നു.

കെ എൽ രാഹുലും (84) രവീന്ദ്ര ജഡേജയും (77) ആണ് ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ നന്നായി ബാറ്റ് ചെയ്തത്. ഇരുവരും പുറത്തായതിന് ശേഷം അവസാന ജോഡിയായ ബുംറയും ആകാശും ക്രീസിൽ നിൽകുമ്പോൾ ഓസ്‌ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യിക്കാൻ ടീമിന് 33 റൺസ് വേണമായിരുന്നു. 44 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റൺസ് നേടിയ ആകാശും 10 റൺ എടുത്ത് പുറത്താകാതെ നിന്ന ബുംറയും ചേർന്ന് ഇന്ത്യയെ രക്ഷയ്ക്ക് ആയിരുന്നു.

ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് 89/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു, എതിരാളികൾക്ക് 275 റൺസ് വിജയലക്ഷ്യം നൽകി. മഴ മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ഇന്ത്യ 8/0 എന്ന നിലയിലായിരുന്നു,. ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിനോട് പത്രസമ്മേളനത്തിൽ ആകാശിൻ്റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“അദ്ദേഹം എപ്പോഴും 100 ശതമാനം നൽകുന്നു, വിജയം ആഗ്രഹിക്കുന്ന കളി ശൈലിക്ക് ഉടമയാണ് . എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലും സംഭാവന നൽകാൻ കഴിയുന്ന അത്തരം ആളുകളെ ടീമിൽ ഞങ്ങൾ ആഗ്രഹിക്കുന്നു. ലഭിച്ച അവസരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു ”രോഹിത് ശർമ്മ പറഞ്ഞു. രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ ആകെ കളിയിൽ മൂന്ന് വിക്കറ്റും വീഴ്ത്തി.