അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

ഓഫ് സ്റ്റമ്പിന് പുറത്തുള്ള തന്റെ ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ മോശം ഫോമും മറികടക്കാൻ വിരാട് കോഹ്‌ലിക്ക് മാർഗനിർദേശം ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് പറഞ്ഞു. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രം നേടിയ കോഹ്‌ലി ഒരു സെഞ്ച്വറി നേടിയതോസ്‌ഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്തി.

കോഹ്‌ലിയെ പരമ്പരയിൽ ഉടനീളം ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് ഓസ്‌ട്രേലിയൻ ബോളർമാർ പരീക്ഷിച്ചു. കോഹ്‌ലി ആകട്ടെ തുടക്കം നന്നായി ഈ പന്തുകൾ ലീവ് ചെയ്തതൊക്കെ നോക്കിയെങ്കിലും പിന്നീട് ഈ കെണിയിൽ വീഴുക ആയിരുന്നു. ഓസ്‌ട്രേലിയൻ ബോളർ ബോളണ്ട് കോഹ്‌ലിയെ നാല് തവണയാണ് കെണിയിൽ കുടുക്കിയത്.

പരമ്പര തോൽവിക്ക് ശേഷം കോച്ചിംഗ് സ്റ്റാഫിൻ്റെ സ്വാധീനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ചോദ്യം ചെയ്യുകയും അത്തരം പ്രകടമായ പ്രശ്‌നങ്ങൾ എന്തുകൊണ്ട് ഇതുവരെ പരിഹരിക്കപ്പെടുന്നില്ലെന്നും ആരാഞ്ഞു. കോഹ്‌ലിക്ക് പരിശീലകരുടെ മാർഗനിർദേശം ആവശ്യമാണെന്ന് യോഗ്‌രാജ് സിംഗിനും തോന്നി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“നിങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കുമ്പോൾ ഒരു പരിശീലകൻ്റെ റോൾ ഒരു പ്രധാന ചോദ്യമായി മാറുന്നു. നിങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു അസാധാരണ കളിക്കാരനാണെങ്കിൽ, നിങ്ങൾക്ക് പരമ്പരാഗത അർത്ഥത്തിൽ പരിശീലനം ആവശ്യമായി വരില്ല. പക്ഷെ കോഹ്‌ലിയെ പോലെ ഒരാളെ സംബന്ധിച്ച് അയാൾക്ക് മാൻ മാനേജ്മെന്റിന് ആളെ ആവശ്യമാണ്. കോഹ്‌ലി എന്തായാലും തന്റെ പ്രശ്നങ്ങളിൽ വർക്ക് ചെയ്യണം. വ്യക്തി ഒരിക്കലും ടീമിന് മുകളിൽ പോകാൻ പാടില്ല.” യോഗ്‌രാജ് സിംഗ് ടൈംസിനോട് പറഞ്ഞു.

ടെസ്റ്റിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിന്നാലെ താരത്തെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവും ഇപ്പോൾ ശക്തമാണ്.