ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ് , തനിക്ക് ഇത് എന്ത് പറ്റിയെന്ന് ആരാധകർ

ജസ്പ്രീത് ബുംറ ചൊവ്വാഴ്ച 19 റൺസിന് 6 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്തു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും പോരാടിയപ്പോൾ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത് ബുമ്രയുടെ മാന്ത്രിക സ്പെൽ തന്നെ ആയിരുന്നു. താൻ ഏറ്റവും മികച്ചവനായി നിലകൊള്ളുമ്പോൾ തനിക്ക് എതിരാളികൾ ഇല്ല എന്ന് താരം കാണിച്ച ഒരു മത്സരം കൂടിയായി ഇതുമാറി.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ കണ്ട മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തത് 10 വിക്കറ്റിനായിരുന്നു. മത്സരശേഷം, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ബുംറയെ “ഫോർമാറ്റുകളിലുടനീളമുള്ള ഏറ്റവും മികച്ച ബോളർ” എന്ന് വിശേഷിപ്പിച്ചു.

“ചോദ്യമൊന്നുമില്ലാതെ, അവൻ (ജസ്പ്രീത് ബുംറ) ഒരു കൺട്രി മൈലിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ച ബൗളറാണ്. നിങ്ങൾക്ക് ഷഹീൻ ഷാ അഫ്രീദി, ട്രെന്റ് ബോൾട്ട്, ഇത്തരത്തിലുള്ള ബൗളർമാരെ അത്തരം വിഭാഗത്തിൽ ഉൾപ്പെടുത്താം, പക്ഷേ ജസ്പ്രീത് ബുംറയുടെ പേസ്, കഴിവുകൾ , വോബിൾ സീം, സ്വിംഗ്, യോർക്കറുകൾ, സ്ലോ ബോളുകൾ, തുടർച്ചയായി മെച്ചപ്പെടുകയും ചെയ്യുന്നതായി തോന്നുന്നു,” ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിന് ശേഷം വോൺ ക്രിക്ക്ബസിൽ പറഞ്ഞു.

” ബുമ്രയുടെമേൽ ആധിപത്യം നേടാൻ വളരെ കുറച്ച് ബാറ്റ്റ്‌സ്മാന്മാർക്ക് മാത്രമേ സാധിക്കു. അങ്ങനെ അധികം ആർക്കും തന്നെ സാധിച്ചിട്ടില്ല.”

സാദാരൻ ഇംഗ്ലീഷ് താരങ്ങളെയും ടീമിനെയും മാത്രം പുകഴ്ത്താറുൽ മൈക്കിൾ വോണിന് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.