IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ 70 റൺസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം നിക്കോളാസ് പൂരനെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച ടി20 കളിക്കാരനായി പൂരനെ അദ്ദേഹം വിശേഷിപ്പിച്ചു.

പൂരൻ ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കാളികുനത്. ഹൈദരാബാദിനെതിരെ 191 റൺസ് ലക്നൗ പിന്തുടർന്നപ്പോൾ വിൻഡീസ് താരം 70(26) റൺസ് നേടി, മത്സരത്തിൽ സൂപ്പർ ജയന്റ്‌സ് 5 വിക്കറ്റിന് വിജയിച്ചു. പൂരന്റെ മികച്ച പ്രകടനത്തിന് ശേഷം, ഹർഭജൻ സിംഗ് ‘X’ ൽ പൂരനെ മികച്ച T20 ഫോർമാറ്റ് കളിക്കാരനായി പ്രഖ്യാപിച്ചു.

ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ശേഷം, 2025 ലെ ഐപിഎല്ലിൽ എൽഎസ്ജി അവരുടെ ആദ്യ വിജയം നേടി. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഫ്രാഞ്ചൈസി പരാജയപ്പെട്ടിരുന്നു. എൽഎസ്ജി തോറ്റെങ്കിലും, പൂരൻ ആ പോരിൽ 30 പന്തിൽ നിന്ന് 75 റൺസ് നേടി തിളങ്ങി. ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ നിലവിൽ ഓറഞ്ച് ക്യാപ്പ് ഉടമയാണ് പൂരൻ. രണ്ട് മത്സരങ്ങളിൽ നിന്ന് 145 റൺസ് നേടിയ അദ്ദേഹം 72.50 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിൽ ആണ് കളിക്കുന്നത്.