ഇന്ത്യൻ ക്രിക്കറ്റിന്റെ ബോസ് അവൻ, അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുനത്; തുറന്നടിച്ച് ഗൗതം ഗംഭീർ

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ നടന്നുവരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്ററിങ്ങിന് വിട്ടു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 336– 6 എന്ന നിലയിൽ നിൽക്കുകയാണ്. സൂപ്പർ താരങ്ങളായ ഗിൽ, രോഹിത് , കോഹ്‌ലി എന്നിവർ മത്സരത്തിൽ തീർത്തും നിരാശയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണറായ ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടി മികവ് കാണിച്ചപ്പോൾ 83 റൺസുമായി ജഡേജയും തകർപ്പൻ സെഞ്ച്വറി നേടി തിളങ്ങി 102 റൺസുമായി റൺസുമായി അശ്വിനുമാണ് നിലവിൽ ക്രീസിൽ നിൽക്കുന്നത്. വമ്പൻ തകർച്ചയിൽ നിന്ന് ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്.

ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് രോഹിത് ശർമ്മയുമായി ബന്ധപ്പെട്ട് പരിശീലകൻ ഗംഭീർ ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ- “ടീം, ക്യാപ്റ്റൻ (രോഹിത് ശർമ്മ)യുടേതാണ്, കാരണം കളിക്കളത്തിൽ തീരുമാനമെടുക്കുന്നത് അവനാണ്. രോഹിതിൻ്റെ ആദരവും നേതൃത്വവും നിർണായകമാണ്. അവൻ ഒരു മികച്ച വ്യക്തിയാണ്, കളിക്കാർ അവനെ ഡ്രസ്സിംഗ് റൂമിൽ ബഹുമാനിക്കുന്നു. ഞാൻ അവനുമായി നല്ല ബന്ധം പങ്കിട്ടു. ഇത് അതേ രീതിയിൽ തുടരുമെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം ജിയോ സിനിമയിൽ പറഞ്ഞു.

വിരാട്, രോഹിത്, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരുടെ ഗുണങ്ങളെക്കുറിച്ചും ഗംഭീർ സംസാരിച്ചു. “പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടിട്ടും രോഹിതിന് അവസരങ്ങൾ ലഭിച്ചു, ഇപ്പോൾ അദ്ദേഹം മികച്ച കളിക്കാരിലൊരാളാണ്. വിരാട് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചു. അശ്വിൻ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണ്, ബുംറ മികച്ച് നിൽക്കുന്നു. അവരുടെ അനുഭവപരിചയം യുവതാരങ്ങളെ സഹായിക്കും.”

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 27ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും.