ഓറഞ്ച് ക്യാപ്പും പ്ലയർ ഓഫ് ദി ടൂർണമെന്റ് അവാർഡും അവൻ സ്വന്തമാക്കും, അത്ര മികച്ച താരമാണ് അദ്ദേഹത്തെ; വലിയ പ്രവചനവുമായി സ്റ്റീവ് ഹാർമിസൺ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് നേടുന്നതിന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ അടുത്തിടെ സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ബാറ്റർ ഹാരി ബ്രൂക്കിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര കരിയറിലെ മികച്ച തുടക്കത്തിന് ശേഷം, തന്റെ കന്നി ഐപിഎൽ മത്സരത്തിൽ ബ്രൂക്ക് 13.5 കോടി രൂപയുടെ കരാർ നേടി. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തെത്തിയ ഹൈദരാബാദ് ഈ വര്ഷം ബ്രുക്കിലൂടെ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

ടൂർണമെന്റിന് മുന്നോടിയായി, 24 കാരനായ ഇംഗ്ലീഷ് ബാറ്റ്‌സ്മാനെക്കുറിച്ച് ഹാർമിസൺ പറയുന്നത് ഇങ്ങനെ ;

“അവൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കുമെന് ഞാൻ കരുതുന്നു. ഹാരി ബ്രൂക്ക് ഓര്ണമെന്റിലെ മികച്ച കളിക്കാരനാകും . അദ്ദേഹത്തിന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് ലഭിക്കുമെന്ന് ഞാൻ കരുതുന്നു,” ഹാർമിസൺ പറഞ്ഞതായി ഗിവ്‌മെസ്‌പോർട്ട് റിപ്പോർട്ട് ചെയ്തു.

Read more

ബ്രൂക്ക് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാനാണ്. 93 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 150ന് അടുത്ത് സ്‌ട്രൈക്ക് റേറ്റിൽ 2432 റൺസ് നേടിയിട്ടുണ്ട്. ടി20 ബ്ലാസ്റ്റ്, പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ), ബിഗ് ബാഷ് ലീഗ് (പിഎസ്എൽ) എന്നിവയിൽ അദ്ദേഹം ഇതിനകം പങ്കെടുത്തിട്ടുണ്ട്.