'നിലവില്‍ ലോക ക്രിക്കറ്റില്‍ മറ്റാരും അവനെക്കാള്‍ നന്നായി ബോള്‍ ചെയ്യുന്നുണ്ടെന്ന് കരുതുന്നില്ല'; പ്രശംസിച്ച് ഹര്‍ഭജന്‍ സിംഗ്

വ്യാഴാഴ്ച മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടത്തിയ മികച്ച പ്രകടനത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ മറ്റാരും അവനെക്കാള്‍ നന്നായി ബോള്‍ ചെയ്യുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

‘മുഹമ്മദ് സിറാജ് തന്റെ ലൈനിലും ലെംഗ്തിലും തികച്ചും സെന്‍സേഷണല്‍ ആണ്. ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ മറ്റാരും അവനെക്കാള്‍ നന്നായി ബോള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും അവന്റെ പ്രകടനങ്ങൾ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാരണം അദ്ദേഹം റണ്ണൊഴുക്ക് ഒഴിവാക്കുക മാത്രമല്ല ചെയ്യുന്നത്, വിക്കറ്റ് വീഴ്ത്തുകയും ബാറ്റര്‍മാരെ ഭയപ്പെടുത്തുകയും ചെയ്യുന്നു- ഹര്‍ഭജന്‍ പറഞ്ഞു.

സിറാജ് നാല് വിക്കറ്റ് ്മത്സരത്തില്‍ ആര്‍സിബി 24 റണ്‍സിന് പഞ്ചാബിനെ പരാജയപ്പെടുത്തി. തന്റെ കൃത്യമായ ലൈനിലും ലെംഗ്തിലും സിറാജ് മിടുക്കനായിരുന്നു, അദ്ദേഹത്തിന്റെ ഓവറുകളില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് വലിയ റണ്‍സ് നേടാനായില്ല.

Read more

നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജിന്റെ വിക്കറ്റ് നേട്ടം. ഐപിഎല്ലില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.