ഐപിഎൽ 2022 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിനിടെ ആദ്യമായി എയ്‌സ് പേസർ ജസ്പ്രീത് ബുംറയെ നേരിടാൻ വളരെ പരിഭ്രാന്തനാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വിക്കറ്റ് കീപ്പർ-ബാറ്റർ അനൂജ് റാവത്ത് . ആദ്യം ബാറ്റ് ചെയ്ത എംഐ പൂനെ വിക്കറ്റിൽ 20 ഓവറിൽ 151/6 എന്ന സ്കോർ ആണ് നേടിയത്. മറുപടിയിൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം റാവത്ത് ആർസിബിക്ക് വേണ്ടി ബാറ്റിംഗ് തുറന്ന് തകർപ്പൻ തുടക്കം നൽകി.
ബുംറ ആക്രമണത്തിന് ഇറങ്ങുന്നതിന് മുമ്പ് ഇടങ്കയ്യൻ പേസർ ജയ്ദേവ് ഉനദ്കട്ടിനെതിരെ അനുജ് രണ്ട് സിക്സ് അടിച്ചിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ജേതാവ് മൻജോത് കൽറയുടെ പോഡ്‌കാസ്റ്റിൽ ബുംറയെ നേരിടുന്നതിന് മുമ്പുള്ള നിമിഷം അനുസ്മരിച്ചുകൊണ്ട്, റാവത്ത് ഇങ്ങനെ പറഞ്ഞു:
“ഇതുവരെ ഞാൻ അവനെ അഭിമുഖീകരിച്ചിട്ടില്ല. അത് ആദ്യമായിട്ടായിരുന്നു. ഞാൻ തീർച്ചയായും പരിഭ്രാന്തനായിരുന്നു, ഒരുപക്ഷേ 200 ശതമാനം ഞാൻ പറയും.”
എന്നിരുന്നാലും, ആർസിബി ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറുമായുള്ള മത്സരത്തിന് മുമ്പ് ബുംറയെ നേരിടാനുള്ള ടാക്റ്റിക്സ് ചർച്ച ചെയ്‌തെന്ന് താരം പറഞ്ഞു.
” ബുംറയുടെ മുൻ മത്സരങ്ങൾ കണ്ട പരിചയത്തിൽ അവനെതിരെ ഞങ്ങൾ തന്ത്രം ഒരുക്കി. ഞങ്ങൾ കണക്ക് കൂട്ടിയ പോലെ തന്നെയാണ് അവൻ പന്തെറിഞ്ഞതും. കുറച്ച് റൺ അവനെതിരെ നേടാനായി ” റാവത്ത് പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഞാൻ പറഞ്ഞതുപോലെ, സഞ്ജയ് സാർ എന്നെ നേരത്തെ തന്നെ ഒരുക്കിയിരുന്നു, അതിനാൽ ഞാൻ സെറ്റിൽഡ് ആയിരുന്നു, എന്നിട്ടും, ബുംറ വരുന്നത് കാണുമ്പോൾ, അത് പേടിപ്പിക്കും”
മത്സരത്തിൽ 47 പന്തിൽ 66 റൺസ് നേടിയ റാവത്ത് ടീമിനെ വിജയിപ്പിച്ചു.