ഇതുപോലെ അസൂയ നിറഞ്ഞ ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, എന്തിനാണ് ഇത്ര കുശുമ്പ് എന്ന് മനസിലാകുന്നില്ല; ഇതിഹാസത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

ഐഎൽടി 20 യെക്കുറിച്ചുള്ള മോശം പരാമർശങ്ങൾക്ക് ഗ്രെയിം സ്മിത്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അസൂയ കൊണ്ടാണ് സ്മിത്ത് ഇങ്ങനെ അനാവശ്യ അഭിപ്രായങ്ങൾ പറയുന്നത് എന്നും പറയുകയും ചെയ്തു. SA20 യുടെ കമ്മീഷണറായ സ്മിത്ത്, പ്രമുഖ താരങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നതിനും യുവതാരങ്ങളെ പരിഗണിക്കാത്തതിനും ഐഎൽടി ലീഗിനെ കുറ്റപ്പെടുത്തുക ആയിരുന്നു.

ILT20 യുടെ മൂന്നാം പതിപ്പ് ആറ് ഫ്രാഞ്ചൈസികളുമായി വലിയ പേരുകൾ അവതരിപ്പിക്കുന്നു. “ഞങ്ങൾ ILT20 ൽ നിന്ന് വ്യത്യസ്തരാണ്. ഞങ്ങൾ ദക്ഷിണാഫ്രിക്കൻ ലീഗാണ്, ദക്ഷിണാഫ്രിക്കൻ കളിക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം, ”അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ “ഞങ്ങൾ ILT20 യെ എതിർക്കുന്നു, കാരണം ആ ലീഗ് ക്രിക്കറ്റിന് നല്ലതല്ല, കാരണം അവരുടെ ശ്രദ്ധ അന്താരാഷ്ട്ര താരങ്ങളിലാണ്, അല്ലാതെ പ്രാദേശിക പ്രതിഭകളല്ല. ഇത് ലോക ക്രിക്കറ്റിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും സെവാഗിന് ഈ പരാമർശങ്ങൾ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല. SA20 യിൽ വേണ്ടത്ര അന്താരാഷ്ട്ര താരങ്ങളെ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിൽ സ്മിത്ത് വേദനയിലാണെന്ന് സെവാഗ് പരാമർശിച്ചു. ട്രെൻ്റ് ബോൾട്ട്, റാഷിദ് ഖാൻ, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരാണ് നിലവിൽ ദക്ഷിണാഫ്രിക്കൻ ലീഗിന്റെ ഭാഗമായ പ്രമുഖർ.

“ഐഎൽടി20യിൽ ഞങ്ങൾക്ക് ധാരാളം അന്താരാഷ്ട്ര താരങ്ങൾ ഉള്ളതിനാൽ അയാൾക്ക് അസൂയയുണ്ട്. SA20 ന് താരശക്തി കുറവാണ്, എനിക്ക് സ്മിത്തിൻ്റെ വേദന മനസ്സിലാക്കാൻ കഴിയും. ILT20 യിൽ യുഎഇ കളിക്കാർ കളിക്കുന്നത് കളിയിലെ ഇതിഹാസങ്ങൾക്കൊപ്പമാണ്,” സെവാഗ് സ്നിച്ചിനോട് പറഞ്ഞു.