മുംബൈ ഇന്ത്യൻസിനായി അത്ഭുതം കാണിക്കുന്നതിന് മുമ്പ് ഇന്ത്യയെ ഞാൻ തകർക്കും, ഇന്ത്യയെ ടെസ്റ്റിൽ തോൽപ്പിക്കുമെന്ന് കാമറൂൺ ഗ്രീൻ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഫെബ്രുവരിയിൽ നാല് ടെസ്റ്റുകൾക്കായി ഇന്ത്യയിൽ പര്യടനം നടത്തുമ്പോൾ ടീമിനായി മികച്ച പ്രകടനം നടത്താമെന്നുള്ള പ്രതീക്ഷയിലാണ്. ഇന്ത്യൻ പര്യടനം എത്രത്തോളം സമ്മർദ്ദം നിറഞ്ഞതാണെന്ന് അറിയാമെന്നും ഓസ്‌ട്രേലിയ അതിന് തയ്യാറാകുമെന്നും താരം ഉറപ്പിച്ചു പറഞ്ഞു.

വലത് ചൂണ്ടുവിരലിന് പരിക്കേറ്റതിനാൽ ഗ്രീനിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിഡ്‌നിയിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നഷ്ടമാകും. കൈവിരലിന് പരിക്കേറ്റിട്ടും, 23-കാരൻ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തെ ധൈര്യപൂർവ്വം നേരിട്ടു, 177 പന്തിൽ പുറത്താകാതെയും 51 റൺസ് നേടി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം വിക്കറ്റുകൾ പെട്ടെന്നു നഷ്ടമായ ശേഷമാണ് ഈ കൂട്ടുകെട്ട് പിറന്നത്.

Cricket.com.au-നോട് സംസാരിക്കുമ്പോൾ, സിഡ്‌നി ടെസ്റ്റ് കളിക്കാത്തതിൽ തനിക്ക് അനുഭവപ്പെടുന്ന വേദന ഗ്രീൻ സമ്മതിച്ചു, എന്നാൽ ഇന്ത്യൻ പര്യടനത്തിന് അനുയോജ്യമാകാൻ എല്ലാം ചെയ്യുമെന്നാണ് താരം ഇപ്പോൾ പറയുന്നത്. വാക്കുകൾ ഇങ്ങനെ:

“ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കാത്തത് വേദനാജനകമാണ്. ഞാൻ അരങ്ങേറ്റം മുതൽ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ട്, അതിനാൽ വീട്ടിലിരുന്ന് ടെസ്റ്റ് ക്രിക്കറ്റ് കാണുന്നത് അൽപ്പം വിചിത്രമായി തോന്നും. പക്ഷേ പകരം ആളുകൾ വന്ന് അവരുടെ അവസരം വിനിയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Read more

“പറിക്കൽ നിന്ന് മോചിതനാകാനും ഇന്ത്യയിലേക്ക് വരാനും ഞാൻ പരമാവധി ശ്രമിക്കും. ഇന്ത്യയിലേക്കുള്ള പര്യടനത്തെ കുറിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നു, അത് മാനസികമായും ശാരീരികമായും എത്ര കഠിനമാണ്. ഇത് ഞങ്ങൾക്ക് ഒരു വലിയ ടൂർ ആയിരിക്കും. ഞങ്ങൾ എന്നത്തേയും പോലെ ഞങ്ങൾ മികച്ച തയ്യാറെടുപ്പിലാണ്, അതിനാൽ ഞാൻ അതിനായി കാത്തിരിക്കുകയാണ്.”