ഭാവിയിൽ ഞാൻ പേരക്കുട്ടികളോട് പറയും ആ ഇന്ത്യൻ താരം എന്റെ എതിരാളി ആയിരുന്നെന്ന്, അവൻ ഭീകരണനാണ്: ട്രാവിസ് ഹെഡ്

പെർത്തിൽ നടന്ന ആദ്യ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വൻ വിജയം നേടിയ ശേഷം ഇന്ത്യൻ സ്റ്റാന്റിംഗ് നായകൻ ജസ്പ്രീത് ബുംറയെ ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് പ്രശംസിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി ബുംറ തൻ്റെ കരിയർ അവസാനിപ്പിക്കുമെന്നും ഹെഡ് പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ എട്ട് വിക്കറ്റുമായി പരമ്പരയിലെ ആദ്യ മത്സരത്തിൽ ചാമ്പ്യൻ ബോളർ ഓസീസ് ബാറ്റിംഗ് നിരയെ തകർത്തു. രണ്ടാം ഇന്നിംഗ്‌സിൽ ഹെഡ് ആധിപത്യം സ്ഥാപിക്കും എന്ന് തോന്നിച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ ഉൾപ്പടെ മൂന്ന് വിക്കറ്റുകളാണ് ബുംറ നേടിയത്

രണ്ടാം ടെസ്റ്റിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹെഡ്, ബുംറയെ പ്രശംസിക്കുകയും പരമ്പരയിലുടനീളം താൻ പ്രതീക്ഷിക്കുന്ന വെല്ലുവിളി ആണ് താരമെന്നും വിശേഷിപ്പിച്ചു.

“ജസ്പ്രീത് ഒരുപക്ഷെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ആയി വിരമിക്കും. അയാൾ വെല്ലുവിളി സൃഷ്ടിക്കാൻ പറ്റും. അയാൾക്ക് എതിരെ കളിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കരിയർ ഒകെ അവസാനിച്ചുകഴിഞ്ഞ് പേരക്കുട്ടികളോട് എനിക്ക് പറയണം ബുംറയെ ഞാൻ നേരിട്ടെന്ന്. ”

41 മത്സരങ്ങളിൽ നിന്ന് 20.06 ശരാശരിയിൽ 181 വിക്കറ്റുകളോടെ ബുംറ ടെസ്റ്റിൽ ഇതിനകം വലിയ നേട്ടങ്ങളാണ് സമ്പാദിച്ചത്.