ആ ഇതിഹാസത്തെ കൊല്ലാൻ ആഗ്രഹിച്ച് ഞാൻ വീട് വരെ പോയതാണ്, അവർ ഉള്ളതുകൊണ്ട് മാത്രം അത്...; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

യുവരാജിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ് വാർത്തകളിൽ ഇടം പിടിക്കാൻ ഇഷ്ടപെടുന്ന ആളാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെതിരെ അദ്ദേഹം അടുത്തിടെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരുന്നു. സംദിഷ് ഭാട്ടിയയുമായുള്ള സംഭാഷണത്തിൽ, കപിൽ ദേവിനെ കൊല്ലാൻ താൻ ആഗ്രഹിച്ചു എന്നും വെടിവയ്ക്കാൻ വീട്ടിലേക്ക് പോയെന്നും യോഗരാജ് വെളിപ്പെടുത്തി.

ടീമിൽ നിന്ന് പുറത്താക്കിയതിന് തനിക്ക് കപിലിനോട് ദേഷ്യം തോന്നിയെന്ന് യോഗ്‌രാജ് പറഞ്ഞു. എന്നാൽ, കപിൽ ദേവ് രക്ഷപെട്ടത് അദ്ദേഹത്തിന്റെ കൂടെ ‘അമ്മ ഉള്ളതുകൊണ്ട് മാത്രമാണ് എന്നും യോഗ്‌രാജ് പറഞ്ഞു. “കപിൽ ദേവ് ഇന്ത്യ, നോർത്ത് സോൺ, ഹരിയാന എന്നിവിടങ്ങളെ നയിക്കാൻ തുടങ്ങിയപ്പോൾ, ഒരു കാരണവുമില്ലാതെ അദ്ദേഹം എന്നെ നീക്കം ചെയ്തു,” യോഗരാജ് പറഞ്ഞു.

“ഞാൻ കപിലുമായി ഏറ്റുമുട്ടണമെന്ന് എൻ്റെ ഭാര്യ ആഗ്രഹിച്ചു. അവനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു. അവനെ കൊല്ലാൻ ഞാൻ സെക്ടർ 9 ലെ അവൻ്റെ വീട്ടിൽ പോയി. എനിക്ക് അവനെ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവൻ അമ്മയോടൊപ്പം ആണ് പുറത്തേക്ക് ഇറങ്ങിയത്. എന്നെ ദ്രോഹിച്ചതിന് നീ അനുഭവിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു”അദ്ദേഹം കൂട്ടിച്ചേർത്തു.

“എനിക്ക് നിന്നെ കൊല്ലണം എന്ന് ഞാൻ അവനോട് പറഞ്ഞു, പക്ഷേ അവൻ്റെ അമ്മ കാരണം എൻ്റെ പ്ലാൻ മാറ്റി.” യുവിയുടെ പിതാവ് പറഞ്ഞുസുനിൽ ഗവാസ്‌കറുമായുള്ള സൗഹൃദം ഇഷ്ടപ്പെടാത്തതിനാൽ കപിൽ ദേവിൻ്റെയും ബിഷൻ സിംഗ് ബേദിയുടെയും രാഷ്ട്രീയം കാരണമാണ് നോർത്ത് സോണിൽ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് യോഗരാജ് അനുസ്മരിച്ചു. “കുറച്ചു നാളുകൾ മുമ്പ് അന്തരിച്ച ബിഷൻ സിംഗ് ബേദി എനിക്ക് എതിരായിരുന്നു. സുനിൽ ഗവാസ്‌കറുമായി അടുപ്പമുള്ളതിനാലാണ് അദ്ദേഹം എന്നെ ഇറക്കിവിട്ടത്.” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.