ലോകകപ്പിലെ മികച്ച ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ഐസിസി, പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

ഏകദിന ലോകകപ്പിലെ മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തി മികച്ച പ്രകടനം നടത്തിയ ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ഐസിസി. പത്തുപേരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഇടം പിടിച്ചു. ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്‌നാണ് ലോകകപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍. 82.66 റേറ്റിംഗ് പോയിന്റാണ് ലബുഷെയ്‌ന് കിട്ടിയത്.

82.55 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയയുടെ തന്നെ ഡേവിഡ് വാര്‍ണറാണ് രണ്ടാമത്. 79.48 റേറ്റിംഗ് പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ 72.72 റേറ്റിംഗ് പോയിന്റുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തെത്തി.

58.72 റേറ്റിംഗ് പോന്റുമായി നെതര്‍ലന്‍ഡ്‌സ് താരം സൈബ്രാന്‍ഡ് ആണ് അഞ്ചാമത്. 56.79 റേറ്റിംഗ് പോയന്റുള്ള ഇന്ത്യയുടെ വിരാട് കോഹ്‌ലി ആറാം സ്ഥാനത്താണ്.

ഏയ്ഡന്‍ മാര്‍ക്രം (50.85), മിച്ചല്‍ സാന്റ്‌നര്‍ (46.25), ഗ്ലെന്‍ മാക്‌സ്വെല്‍ (45.07) എന്നിങ്ങനെയാണ് മുന്‍ പന്തിയിലുള്ള മറ്റ് ഫീല്‍ഡര്‍മാരുടെ റേറ്റിംഗ്.