ഓസ്‌ട്രേലിയക്കെതിരായ അവസാന ഹോം ഏകദിനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെ ക്വിന്റൺ ഡി കോക്ക് വികാരാധീനനായി. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം താൻ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ അറിയിച്ചു. മെഗാ ഇവന്റിന് മുമ്പുള്ള തങ്ങളുടെ അവസാന ഹോം ഏകദിനമാണ് പ്രോട്ടീസ് ഇപ്പോൾ കളിക്കുന്നത്. ഡി കോക്കിനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ നടക്കുന അവസാന ഏകദിനം എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഓസീസിനെതിരായ പരമ്പര നിർണയിക്കുന്നതിന് മുമ്പ് ദി വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ സംസാരിച്ച ക്വിന്റൺ ഡി കോക്ക്, തനിക്ക് 31 വയസ്സായെങ്കിലും തന്റെ ശരീരം 40 വയസ്സുള്ള ഒരാളുടെ ശരീരത്തെപ്പോലെയാണെന്ന് പറഞ്ഞു. 20 വയസ്സുകാരനെപ്പോലെ തുടരാനാണ് താൻ മാനസികമായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു ചാറ്റ് നടത്തിയിരുന്നതായി ഡി കോക്ക് പരാമർശിച്ചു.
“എനിക്ക് മടുക്കുന്നത് പോലെ തോന്നി തുടങ്ങി. എന്റെ ടെസ്റ്റ് കരിയറിന്റെ അവസാനത്തിൽ, ഞാൻ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഞാൻ ചിന്തിക്കുകയും എനിക്ക് വിശ്വസിക്കുന്ന ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്തു. അവർ പറഞ്ഞു. വിരമിക്കുന്നതിലും മറ്റ് ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ലജ്ജിക്കേണ്ട ആവശ്യം ഇല്ലെന്ന്,” താരം പറഞ്ഞു
ഡി കോക്ക് തുടർന്ന് പറഞ്ഞത് ഇങ്ങനെ:” 10-11 വർഷത്തിനിടയിൽ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കാൻ സാധിച്ചു. എന്റെ ശരീരം എന്നോട് പറയുന്നു എനിക്ക് 40 വയസ് ആയെന്ന്, എന്റെ ഐഡി എനിക്ക് 31 വയസ്സ് എന്ന് പറയുന്നു, ഞാൻ ഇപ്പോഴും മാനസികമായി എനിക്ക് 20 വയസ്സുള്ളതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കുകയായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ഡി കോക്ക് എന്തായാലും തന്റെ അവസാന ഏകദിന മത്സരത്തിൽ 27 റൺസെടുത്ത് പുറത്തായി.