ഒരു മത്സരം മോശമായി കളിച്ചാൽ ഉടൻ എല്ലാവരും ചെണ്ടേ എന്ന് വിളിച്ച് കളിയാക്കും, അവർ പഴയതൊക്കെ മറക്കും: മുഹമ്മദ് സിറാജ്

ചിലപ്പോൾ സോഷ്യൽ മീഡിയ അങ്ങനെയാണ്, പഴയതൊക്കെ മറക്കും എന്നിട്ട് ട്രോളും. മുഹമ്മദ് സിറാജിനെ ലോകത്തിലെ ഏറ്റവും വലിയ ബോളർ ആയി കണ്ടവരും അദ്ദേഹത്തെ ആരാധിച്ച ആളുകളും ലോകകപ്പിൽ അദ്ദേഹത്തിന്റെഭാഗത്ത് നിന്ന് മോശം പ്രകടനം ഉണ്ടായപ്പോൾ അദ്ദേഹത്തെ ട്രോളി, പഴയത് പോലെ തന്നെ ചെണ്ട ആയാലോ എന്നൊക്കെ പറഞ്ഞ് കളിയാക്കി. ഒരുപക്ഷെ ലോകത്തിൽ ഇന്ത്യൻ ആരാധകരിൽ നിന്ന് മാത്രമായിരിക്കും ഇത്തരം പെരുമാറ്റം ഉണ്ടാകുക.

ലോകകപ്പിന് വരുന്നതിന് മുമ്പ് ഗംഭീർ ഫോമിൽ ആയിരുന്നു താരം. ഏഷ്യ കപ്പ് ഫൈനലിലെ മികച്ച പ്രകടനം ഉൾപ്പടെ അയാൾ ലോക ഒന്നാം നമ്പർ ബോളറായി. ആ പകിട്ടിൽ വന്ന താരം ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ അഫ്ഗാനിസ്ഥാനെതിരെ നിരാശപ്പെടുത്തി. അവിടെ 9 ഓവറിൽ 76 റൺസാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. വിമർശനങ്ങൾക്ക് ക്ഷാമം ഇല്ലാത്ത നാട്ടിൽ പിന്നെ ട്രോളുകളുടെ മേളമായിരുന്നു. ചെണ്ട തിരിച്ചെത്തി, സിറാജ് പഴയ സിറാജായി ഉൾപ്പടെ പല ട്രോളുകൾ എത്തി. അവർക്ക് സിറാജ് പറഞ്ഞ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

” ഒന്നോ രണ്ടോ മോശം പ്രകടനം നടത്തിയാൽ ആരും മോശം ബോളർ ആകില്ല. തുടർച്ചയായ മികച്ച പ്രകടനം ഞാൻ നടത്തിയതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ബോളർ ആയത്. അതുകൊണ്ട് ട്രോളുകൾ ഒന്നും എനിക്ക് എക്കില്ല.” സിറാജ് പറഞ്ഞു. എന്റെ ബൗളിംഗ് മികച്ചതാണെന്നും ഞാൻ ഒന്നാം നമ്പർ ബൗളർ ആകണമെന്നുമുള്ള ആത്മവിശ്വാസം ഞാൻ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു. ഈ ആത്മവിശ്വാസം ബൗളിംഗിൽ എന്നെ സഹായിക്കുന്നു, ഒരു മത്സരം തോറ്റത് കൊണ്ട് എനിക്ക് ഒരു മോശം ബൗളറാകാൻ കഴിയില്ല. ഞാൻ എന്നെത്തന്നെ പിന്തുണക്കും. എനിക്ക് അതിനുള്ള ഫലം ലഭിക്കുന്നു’ സിറാജ് കൂട്ടിച്ചേർത്തു.

Read more

ഇന്നലെ പാകിസ്താനെതിരെയും സിറാജ് തുടക്കത്തിൽ പ്രഹരം ഏറ്റുവാങ്ങിയെങ്കിലും നിർണായകമായ 2 വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ മനോഹരമായി തിരിച്ചെത്തിയിരുന്നു.