ടീം രക്ഷപ്പെടണം എങ്കിൽ അവന്മാരെ രണ്ടിനെയും ചവിട്ടി പുറത്താക്കണം, അതിൽ തന്നെ ആ താരമാണ് ഏറ്റവും ദുരന്തം; സുനിൽ ഗവാസ്‌ക്കർ പറഞ്ഞത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തില്ല എന്നുള്ളത് ടീമിനെ സംബന്ധിച്ച് തീർത്തും നിരാശപ്പെടുത്തിയ ഒരു കാര്യമായി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹർഷിത് റാണ എന്നിവർ ആണ് ബുംറക്ക് ആവശ്യമായ പിന്തുണ കൊടുക്കുന്നതിൽ പരാജയപെട്ടു. അതിനാൽ തന്നെ ബുംറക്ക് ഈ നാല് ടെസ്റ്റുകൾ ആയിട്ട് വർക്ക് ലോഡ് ശരിക്കും കൂടുതൽ ആയിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ ടീമിൽ സിറാജിനെയും ആകാശിനെയും പുറത്താക്കി സിഡ്‌നി ടെസ്റ്റിൽ പുതിയ താരങ്ങളെ പരീക്ഷിക്കണം എന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്‌ക്കർ.

“ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ ഇതുവരെ 29 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയവരുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നു. അവർ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപെട്ടു. അടുത്ത ടെസ്റ്റിൽ ഇന്ത്യ പുതിയ താരങ്ങളെ പരീക്ഷിക്കണം” അദ്ദേഹം പറഞ്ഞു.

സിറാജിൻ്റെ മോശം പ്രകടനത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ “സിറാജിന് ഒട്ടും ആത്മവിശ്വാസം ഇല്ല. അതിനാൽ തന്നെ അവനെ ഒഴിവാക്കണം. അദ്ദേഹത്തിന് വിക്കറ്റ് നേടാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെ മാറ്റുന്നത് ടീം പരിഗണിക്കണം. മറ്റേതെങ്കിലും ഓപ്ഷൻ ടീം പരിഗണിക്കണം.”

സിറാജിനെ സംബന്ധിച്ച് നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയെങ്കിലും താരം താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നു.