അടുത്തിടെ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇന്ത്യൻ ആരാധകർ ഏറ്റവും അധികം ചർച്ചയാക്കിയ കാര്യം. ഇരുവരും ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ മോശം പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണിത്. കൂടാതെ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ എന്നിവർക്ക് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ വിശ്രമം നൽകാൻ ബിസിസിഐ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു.
ഫെബ്രുവരി 6 ന് ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിന് ഇംഗ്ലണ്ട് എത്തുമ്പോൾ അത് ഇന്ത്യയെ സംബന്ധിച്ച് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള അവസാന ഏകദിന പരമ്പര ആയിരിക്കും. സൂപ്പർ താരങ്ങൾക്ക് വിശ്രമം കൊടുക്കുമെന്നുള്ള വാർത്തകൾ ഉയരുമ്പോൾ അത് യുവതാരങ്ങളെ സംബന്ധിച്ച് നല്ല വാർത്തയാണ്.
രോഹിത് ശർമ്മയെ ഇംഗ്ലണ്ട് ഏകദിനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയാൽ, രോഹിതിന് പകരക്കാരനായി സഞ്ജു സാംസണെ ഇന്ത്യ ഇറക്കിയേക്കും. രാജസ്ഥാൻ റോയൽസ് നായകൻ 2024-ൽ T20I-കളിൽ മികച്ച പ്രകടനം നടത്തി, ഹിറ്റ്മാൻ്റെ ഒത്ത പകരക്കാരൻ ആകാൻ പറ്റിയ ഓപ്ഷൻ ആണ് താരം.
കോഹ്‌ലിക്ക് പകരമായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഉജ്ജ്വലമായപ്രകടനം നടത്തിയ രജത് പതിദാർ ഉയർന്ന് വന്നേക്കാം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയ രജത്തിന് ഇത് നല്ല അവസരമാണ്. ബുംറയുടെ അഭാവത്തിൽ ഹർഷിത് റാണാ ആണ് അദ്ദേഹത്തിന്റെ പകരക്കാരനാകാൻ സാധ്യതയുള്ള താരം. പേസ് അറ്റാക്ക് അർശ്ദീപ് സിംഗ് നയിക്കും.
ടീം: സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, രജത് പതിദാർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), കെഎൽ രാഹുൽ (വിസി), ഹാർദിക് പാണ്ഡ്യ (സി), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.