ഇത്രയുമൊക്കെ കൊണ്ടിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിക്കുക, സഞ്ജുവിന് വീണ്ടും തേപ്പ്; ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടമില്ല

ഇന്ത്യയുടെ നീണ്ട ഓസ്‌ട്രേലിയൻ പര്യടനം ഇന്ന് അവസാനിച്ചതിന് ശേഷം, ടെസ്റ്റ് ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഴുവൻ ശ്രദ്ധയും ഇനി ഏകദിന ടീമിലേക്കാണ്.

2024-ൽ വെറും മൂന്ന് ഏകദിനങ്ങൾ മാത്രം കളിച്ചതിനാൽ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുന്നു. ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച രോഹിതും കോഹ്‌ലിയും ജഡേജയും ഒകെ ഏകദിന ടീമിൽ സ്ഥാനത്തിനായി മത്സരിക്കും. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങൾ ഇന്ത്യ സ്വന്തം മണ്ണിൽ കളിക്കും, എന്നാൽ അത് സ്ക്വാഡ് തിരഞ്ഞെടുക്കാനുള്ള സമയപരിധിക്ക് ശേഷമായിരിക്കും. വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഒരേ സമയം ഇംഗ്ലണ്ട് പരമ്പരയ്ക്കും മെഗാ ഇവൻ്റിനുമുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിന്റെ പേരിൽ പഴികേട്ട രോഹിത് ശർമ്മ തന്നെയാകും ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ നയിക്കുക. അതുപോലെ, ഏകദിന ഫോർമാറ്റിൽ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ചവനായ കോഹ്‌ലിക്കും തന്റെ സ്ഥാനം ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ ഈ സീനിയർ താരങ്ങളെ ഒഴിവാക്കൻ എന്തായാലും ബിസിസിഐ തീരുമാനിക്കില്ല എന്ന് ഉറപ്പാണ്.

ജയ്‌സ്വാൾ ഈ കാലയളവിൽ ഒരുപാട് മികവ് കാണിച്ച താരം ആണെങ്കിലും ഇതുവരെ അദ്ദേഹം ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല. ഉടനെ തന്നെ അതിന് സാധ്യതയും ഇല്ല. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി എന്തായാലും ഗിൽ തന്നെയാകും എന്ന് ഉറപ്പാണ്. മറ്റ് രണ്ട് ഫോർമാറ്റുകളിലും ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന്റെ ഭാഗം അല്ലെങ്കിലും ഏകദിനത്തിൽ അദ്ദേഹത്തെ വെല്ലാൻ ആൾ ഇല്ല. അതിനാൽ തന്നെ നാലാം നമ്പറിൽ തരാം ഇറങ്ങും. കെ എൽ രാഹുലും ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമാണ് അഞ്ചാം നമ്പറിൽ നടക്കുന്നത്.

സാംസൺ അവസാനമായി കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും ഓഗസ്റ്റിൽ നടന്ന ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ടീമിൽ സാംസൺ ഉണ്ടായിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ (വിഎച്ച്ടി) 30-കാരൻ കളിക്കുന്നില്ല, അതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടേക്കാം. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി പന്തും രാഹുലും തമ്മിൽ പോരാടും .

ഹാർദിക് പാണ്ഡ്യാ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓൾ റൗണ്ടർ സ്ഥാനത്തിനായി പോരാടും. ഇതിൽ ചിലപ്പോൾ രണ്ട് പേർക്കും ബോളിങ് കൂടി കണക്കിലെടുത്ത് അവസരം കിട്ടാൻ സാധ്യതയുണ്ട്. സ്പിൻ ഓപ്ഷൻ ആയി ബിഷ്‌ണോയി, കുൽദീപ് യാദവ്, എന്നിവർ സ്ഥാനത്തിനായി മത്സരിക്കും. ഫാസ്റ്റ് ബോളർമാർ ആയി ഷമി, സിറാജ്, ബുംറ എന്നിവരും കളത്തിൽ ഇറങ്ങും എന്നും ഉറപ്പാണ്.

ചാമ്പ്യൻസ് ട്രോഫിക്കുള്ള സാധ്യതയുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യുകെ), ഋഷഭ് പന്ത് (ഡബ്ല്യുകെ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് (യോഗ്യമാണെങ്കിൽ)/രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.