കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ 14 കോടി തിരിച്ചു കൊടുക്ക് ഒരു കോടി നീ എടുത്തോ, ആവശ്യവുമായി ആരാധകർ

മെഗാ ലേലം നടന്ന ദിവസം ഏറ്റവും ഉയർന്ന ലേലത്തുകക്ക് ഇഷാൻ കിഷനെ വാങ്ങി കഴിഞ്ഞ് മുംബൈ ഇന്ത്യൻസ് ഉടമകളുടെ മുഖത്ത് ഒരു സന്തോഷമുണ്ടായിരുന്നു. കിലുക്കം സിനിമയില്‍ ജഗതി പറയുന്നത് പോലെ -‘അടിച്ചുമോനെ’ എന്ന രീതിയിൽ ഉള്ള ആവേശം. അതിനുശേഷം 15.25 കോടിക്ക് ടീമിലെടുത്ത താരത്തിന്റെ പ്രകടനം കണ്ടപ്പോൾ ആകട്ടെ -“എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ” എന്ന സലിം കുമാറിന്റെ ഡയലോഗ് പോലെ താടിക്ക് കൈയും കൊടുത്തിരിക്കാൻ മാത്രമേ അവർക്ക് കഴിയുന്നൊള്ളു . മൂന്നോ നാലോ താരങ്ങളെ വിളിച്ചെടുക്കേണ്ട തുകക്ക് ഒറ്റ താരത്തിനായി മുടക്കിയാണ് മുംബൈ സ്വയം ആണിയടിച്ചത് എന്ന് പറയാം.

11 മത്സരങ്ങളിൽ നിന്ന് 321 റൺസാണ് താരത്തിന് നേടാനായത്. ഇതിൽ കൂടുതലും ആദ്യ രണ്ട് മത്സരങ്ങളിൽ നേടിയ റൺസാണ് എന്നും ഓർക്കണം. ചുരുക്കി പറഞ്ഞാൽ കിഷാനെ ലേലത്തിൽ പിടിച്ചതുകൊണ്ട് ഒരു ഉപകാരവും ടീമിന് കിട്ടിയില്ല എന്നതാണ് സത്യം. ഒരു കോൺഫിഡൻസും കാണിക്കാതെയാണ് താരം ബാറ്റ് ചെയ്യുന്നത്. ഓപ്പണർ ആയിട്ടിറങ്ങുന്നതിന്റെ അഡ്വാൻറ്റേജ് മുഴുവൻ നശിപ്പിക്കുകയാണ് താരം.

ഇതല്ല ഇഷാന്‍ കിഷനില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നതെന്ന് കോച്ച് ജയവര്‍ധനെ മത്സര ശേഷം തുറന്നുപറഞ്ഞിരുന്നു . സ്വാഭാവിക ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം കിഷന് കൊടുത്തു. എന്നാല്‍ നാലഞ്ച് കളികളിലായി അതിനൊത്ത പ്രകടനമല്ല ഉണ്ടായത്.

Read more

എന്തായാലും ചരിത്രത്തിൽ ഒരിക്കലും കാണിക്കാത്ത ഈ മണ്ടത്തരം മുംബൈക്ക് ഒരു പാഠമാകും എന്നതാണ് ആരാധകർ പറയുന്നത്. ഇനി ഇതുപോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നും ആരാധകർ പറയുന്നു.