IND VS AUS: ഒടുവിൽ രോഹിത്തിന് എതിരെ തിരിഞ്ഞ് പുജാരയും, പുതിയ ടെസ്റ്റ് ക്യാപ്റ്റന്റെ പേര് നിർദേശിച്ച് സീനിയർ താരം; പറഞ്ഞത് ഇങ്ങനെ

രോഹിത് ശർമ്മയെ മാറ്റി ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പിന്തുണച്ച് വെറ്ററൻ ക്രിക്കറ്റ് താരം ചേതേശ്വര് പൂജാര. ബുംറയുടെ സഹതാരവുമായി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ തന്നെ താരത്തിന് ബോളറുടെ കഴിവ് നന്നായി അറിയാം എന്ന കാര്യത്തിൽ സംശയമില്ല.

അടുത്തിടെ പെർത്ത് ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ അവിസ്മരണീയമായ വിജയത്തിലേക്ക് നയിച്ചു. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ മത്സരത്തിൽ കളത്തിൽ ഇറങ്ങാതിരുന്ന നായകൻ രോഹിത്തിന്റെ കുറവ് അറിയിക്കാതെ തന്നെ ബുംറ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു.

ക്യാപ്റ്റനെന്ന നിലയിൽ ബുംറയുടെ രണ്ടാം ടെസ്റ്റായിരുന്നു ഇത്, പക്ഷേ തീരുമാനങ്ങൾ എടുക്കുന്നതിലും പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുന്നതിലും അദ്ദേഹം വിജയിച്ചു. ക്യാപ്റ്റൻസിയിൽ മതിപ്പുളവാക്കുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ബൗളിംഗും മികച്ചതായിരുന്നു. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് സംസാരിക്കവെ, ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ചേതേശ്വര് പൂജാരയോട് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദ്യം ചോദിച്ചു. ഇന്ത്യൻ നായകൻ ആകാൻ യോഗ്യൻ ആണ് ബുംറ എന്ന് പറഞ്ഞ പൂജാര അദ്ദേഹത്തിന്റെ മികവുകളെ പുകഴ്ത്തി.

“അദ്ദേഹം ഇന്ത്യയുടെ ദീർഘകാല ക്യാപ്റ്റൻസി ഓപ്ഷൻ ആണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും നാട്ടിൽ കഠിന പരമ്പരകൾ ഉണ്ടായപ്പോഴും അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നു. ഏറ്റവും മികവ് എല്ലാ സമയത്തും കാണിച്ചു’ പൂജാര പറഞ്ഞു.

“ടീമിനെ നയിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും അദ്ദേഹം ഒരു ടീം മാൻ ആണെന്നും ഞാൻ കരുതുന്നു. നിങ്ങൾ അവനെ നോക്കൂ, അവൻ ഒരിക്കലും തന്നെക്കുറിച്ച് മാത്രമല്ല, ടീമിനെക്കുറിച്ചും മറ്റ് കളിക്കാരെക്കുറിച്ചും സംസാരിക്കുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ കഴിവുകൾക്കൊപ്പം, ജസ്പ്രീത് ബുംറയ്ക്ക് മികച്ച ക്രിക്കറ്റ് ബ്രെയിൻ ഉണ്ടെന്ന് ക്രിക്കറ്റ് വിദഗ്ധർ അടക്കം പറയുന്നു. ആദ്യ ടെസ്റ്റിൽ ബുംറ നടത്തിയ ബോളിങ് മാറ്റങ്ങൾ എല്ലാം മികച്ചത് ആയിരുന്നു എന്നും വ്യക്തമായിരുന്നു.