ചാമ്പ്യന്‍സ് ട്രോഫിയിലെ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നു. താളം തെറ്റിയ ഇന്ത്യന്‍ ബോളിംഗ് ആണ് ആദ്യ ഓവറില്‍ കാണാനായത്. ഇന്ത്യന്‍ ബോളിംഗ് ആക്രമണം തുറന്ന മുഹമ്മദ് ഷമി ആദ്യ ഓവറില്‍ അഞ്ച് വൈഡ് ബോളാണ് എറിഞ്ഞത് (0 Wd 0 Wd Wd 0 1 0 Wd Wd 0). 11 ബോള്‍ എറിഞ്ഞാണ് ഷമി ആദ്യ ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ വലിയൊരു നാണക്കേട് താരത്തെ തേടിയെത്തിയിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരോവറില്‍ അഞ്ചു വൈഡുകളെറിഞ്ഞ ഇന്ത്യന്‍ ബോളറായി ഷമി മാറി. ഇതിഹാസ ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നാലു പേര്‍ ഒരോവറില്‍ നാലു വീതം വൈഡുകളെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം ഇവിടെ ഷമി മറികടന്നിരിക്കുകയാണ്.
സഹീര്‍ നാലു തവണയാണ് ഒരോവറില്‍ നാലു വൈഡുകളെറിഞ്ഞത്. ആര്‍പി സിംഗ് രണ്ടു തവണയും ലക്ഷ്മിപതി ബാലാജി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ തവണയും നാലു വീതം വൈഡുകള്‍ ഒരോവറില്‍ എറിഞ്ഞു.