ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച നിലയിലായിരുന്ന ഇന്ത്യ വമ്പന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടതിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അമിത ആത്മവിശ്വാസമാണ് അത്തരമൊരു തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് പൊള്ളോക്ക് അഭിപ്രായപ്പെട്ടു.
‘നമ്മുടെ ചിന്തകളുടെ പ്രശ്നമാണിത്. മൂന്നാം ദിനം തുടങ്ങുന്നതിന് മുമ്പ് രാഹുല്‍ ദ്രാവിഡ് പറഞ്ഞിരിക്കുക ഇങ്ങനെയാവും. മൂന്നാം ദിനമാണ്. ആദ്യ ദിനത്തില്‍ നന്നായി ബാറ്റുചെയ്തെങ്കിലും മൂന്നാം ദിനത്തില്‍ ആദ്യം മുതല്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ അല്‍പ്പം അമിത ആത്മവിശ്വാസത്തിലായിരുന്നുവെന്നാണ് കരുതുന്നത്. ലോവര്‍ ഓഡറില്‍ അശ്വിന്‍, താക്കൂര്‍,ഷമി, ബുംറ, സിറാജ് എന്നിവരൊന്നും ക്രീസില്‍ പിടിച്ചുനില്‍ക്കാനല്ല ശ്രമിക്കുന്നത്. അവര്‍ക്ക് ഇത് സംബന്ധിച്ച് അധിക പരിശീലനം നല്‍കേണ്ടതായുണ്ട്.’
‘ടോസ് ഇന്ത്യക്ക് അനുകൂലമായത് അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഓപ്പണര്‍മാര്‍ക്ക് നന്നായി കളിക്കാനും വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനുമായി. ആദ്യം ബാറ്റ് ചെയ്തവരെ പിച്ച് സഹായിച്ചിട്ടുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട’ പൊള്ളോക്ക് പറഞ്ഞു.
Read more
ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യക്ക് മൂന്നാം ദിനം വലിയ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. ഇന്ത്യ വലിയ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാം ദിനം 327 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. മഴമൂലം രണ്ടാം ദിനം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.