ടോസ് ഭാഗ്യം ലങ്കയ്‌ക്കൊപ്പം: ഇന്ത്യന്‍ നിരയില്‍ രണ്ട് പേര്‍ക്ക് അരങ്ങേറ്റം

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയുമായിട്ടാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ യഥാക്രമം അടുത്ത സ്ഥാനങ്ങളില്‍ ഇറങ്ങും.

ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക് എന്നിവരാണ് പേസ് നിരയില്‍. യുസ്‌വേന്ദ്ര ചഹലാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. അര്‍ഷ്ദീപ് സിംഗ് ബോളിംഗ് നിരയില്‍ ഇടംപിടിച്ചില്ല.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍(w), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്, യുസ്വേന്ദ്ര ചാഹല്‍.

Read more

ശ്രീലങ്ക പ്ലെയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ്(w), ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രാജപക്സെ, ദസുന്‍ ഷനക, വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക