മൂന്നാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് മുന്‍ താരം ദീപ് ദാസ്ഗുപ്ത. സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് ദീപ് ദാസ്ഗുപ്ത പറയുന്നത്.

“പരമ്പരയില്‍ വിജയിച്ച ഇന്ത്യ ഇപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തണം. ചില യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം. വരാനിരിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ശിഖര്‍ ധവാന് വിശ്രമം അനുവദിച്ച് യുവതാരം ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കണം. കഴിഞ്ഞ രണ്ട് കളികളില്‍ ധവാന്‍ മികച്ച താളത്തിലാണ്. അദ്ദേഹത്തിന് ഒരു ഇടവേള എടുത്ത് വീണ്ടും ടി20യില്‍ തിരിച്ചെത്താനാകും.”

Firstpost Masterclass: Stance, speed, and solid base, Deep Dasgupta breaks  down nuances of wicketkeeping - Firstcricket News, Firstpost

“എന്റെ അഭിപ്രായത്തില്‍ രണ്ടാമത്തെ മാറ്റം യുസ്വേന്ദ്ര ചഹാല്‍ ആണ്. കാരണം മികച്ച ഫോമിലുള്ള രാഹുല്‍ ചഹാര്‍ പുറത്തുണ്ട്. പേസ് നിരയിലാണ് മൂന്നാമത്തെ മാറ്റം. അവിടെ ഭുവനേശ്വര്‍ കുമാറിനോ ദീപക് ചഹറിനോ വിശ്രമം അനുവദിച്ച് നവ്ദീപ് സെയ്‌നിക്ക് അവസരം നല്‍കണം. ചേതന്‍ സാകരിയയെ ടി20യില്‍ പരീക്ഷിക്കാം.”

Navdeep Saini latest gem in India's fast-bowling treasure: Gautam Gambhir |  Cricket News - Times of India

“സൂര്യകുമാര്‍ തന്റെ ഫോമില്‍ തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ടീമില്‍ പുതിയ ആളാണ്. അവന്‍ വിശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മനീഷ് പാണ്ഡെയുടെ കാര്യത്തിലും അങ്ങനെ തന്നെ. അദ്ദേഹം ഫോമിലേക്ക് കടക്കുകയാണ്, അതിനാല്‍ അദ്ദേഹവും വിശ്രമിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” ദാസ്ഗുപ്ത പറഞ്ഞു.