ടോസ് വിജയം ഇന്ത്യയ്ക്ക്; കുല്‍ദീപും കേദാര്‍ ജാദവും പുറത്ത്

ലോക കപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപും കേദാര്‍ ജാദവിനെയും പുറത്തിരുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും പരിക്കു മൂലം പുറത്തിരുന്ന ഭുവനേശ്വര്‍ കുമാറും ടീമിലിടം നേടി.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു പരാജയം ഇന്ത്യ ആഗ്രഹിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും ഈ മത്സരത്തില്‍ ജയിച്ച് സെമി ഉറപ്പിക്കാന്‍ തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിന് നോക്കൗട്ടിലെത്താന്‍ ഇന്നത്തേതടക്കം ശേഷിക്കുന്ന രണ്ട് കളികളും ജയിക്കേണ്ടതിനാല്‍ ഇന്നത്തെ പോരാട്ടം കടുത്തതാകും.

Read more

ഞായറാഴ്ച ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ ബര്‍മ്മിംഗാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് ഇന്നും മത്സരം. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശിന്റെ സെമി മോഹം അങ്കലാപ്പിലാകും. ഭുവി തിരിച്ചെത്തുകയും കുല്‍ദീപ് പോവുകയും ചെയ്തതതോടെ മൂന്ന് പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായാണ് ഇന്ത്യ ഇന്നിറങ്ങുക.