ഇന്ത്യ കാട്ടിയത് അതിസാഹസം; ടി20 ലോക കപ്പ് സ്‌ക്വാഡിലെ പാളിച്ച ചൂണ്ടിക്കാട്ടി മിച്ചല്‍ ജോണ്‍സണ്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ഇന്ത്യ നാല് പേസര്‍മാരെ മാത്രം ടീമിലേക്ക് പരിഗണിച്ചത് സാഹസമാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ഇന്ത്യയ്ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടാകുമെങ്കിലും ഇത് ഇത്തിരി കടന്നുപോയെന്നാണ് താരം പറയുന്നത്.

‘ഒരു പേസ് ഓള്‍റൗണ്ടറും കുറച്ച് സ്പിന്നര്‍മാരും നാല് പേസ് ബൗളര്‍മാരും എന്നത് വലിയ സാഹസം തന്നെയാണ്. ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയേയും രണ്ട് സ്പിന്നര്‍മാരേയും പരിഗണിച്ചിറങ്ങാനാണ് സാധ്യത.

‘എന്നാല്‍ ഓസ്ട്രേലിയയില്‍ തീര്‍ച്ചയായും മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഒപ്പം വേണം. ചില സാഹചര്യങ്ങളില്‍ നാല് പേര്‍ വേണം. ഉദാഹരമായി പെര്‍ത്ത്. ഇന്ത്യ വ്യക്തമായ പദ്ധതികളോടെയാവും എത്തുകയെന്നറിയാം. എന്നാല്‍ നാല് പേസര്‍മാരെ മാത്രം പരിഗണിച്ചത് സാഹസമാണ്’ ജോണ്‍സണ്‍ പറഞ്ഞു.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍