ഇന്ത്യൻ താരം പാകിസ്ഥാൻ ലീഗിൽ, നടന്നാൽ ചരിത്രം

ചണ്ഡീഗഢിൽ ജനിച്ച ക്രിക്കറ്റ് താരം ജസ്കരൻ മൽഹോത്ര വരാനിരിക്കുന്ന പിഎസ്എൽ 2023 ഡ്രാഫ്റ്റിനായി സ്വയം രജിസ്റ്റർ ചെയ്തു. ഏതെങ്കിലും ടീമുകൾ അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യം കാണിക്കുകയാണെങ്കിൽ, പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ വംശജരായ കളിക്കാരിൽ ഒരാളായി അദ്ദേഹം മാറും.

പിഎസ്എൽ 2023 ഡ്രാഫ്റ്റിനുള്ള കളിക്കാരുടെ പ്രാഥമിക ലിസ്റ്റ് ശനിയാഴ്ച നേരത്തെ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് പാക്കിസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച്, ലോക ക്രിക്കറ്റിലെ വമ്പൻമാരായ വനിന്ദു ഹസരംഗ, ഷാക്കിബ് അൽ ഹസൻ, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ, റീസ് ടോപ്ലി, ദസുൻ ഷനക, മാർട്ടിൻ ഗപ്റ്റിൽ, ഒഡിയൻ സ്മിത്ത് എന്നിവർ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുതിർന്ന വിദേശ ക്രിക്കറ്റ് താരങ്ങളായ തമീം ഇഖ്ബാൽ, മഹമ്മദുല്ല റിയാസ്, ആഞ്ചലോ മാത്യൂസ്, ഗുൽബാദിൻ നായിബ്, കാമറൂൺ ഡെൽപോർട്ട്, ഉപുൽ തരംഗ, ഷോൺ വില്യംസ്, ഹാമിൽട്ടൺ മസകാഡ്‌സ, ക്രെയ്ഗ് എർവിൻ, മുഹമ്മദ് ഷഹ്‌സാദ് എന്നിവരും ഡ്രാഫ്റ്റിൽ രജിസ്റ്റർ ചെയ്ത പട്ടികയിൽ ഉൾപെടുന്നവരാണ്

Read more

അയർലൻഡിന്റെ ജോഷ് ലിറ്റിൽ, ഇംഗ്ലണ്ടിന്റെ ജേസൺ റോയ് എന്നിവർക്കൊപ്പം പാകിസ്ഥാൻ വംശജനായ സിംബാബ്‌വെ താരം സിക്കന്ദർ റാസയും ഡയമണ്ട് വിഭാഗത്തിലുണ്ട്.