ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 202 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്റ്റോ സഖ്യത്തിന്റെ 160 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 55 ബോളില്‍ നിന്ന് 6 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ ബെയര്‍സ്‌റ്റോ 97 റണ്‍സ് നേടി.
നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് 201 റണ്‍സ് നേടിയത്. വാര്‍ണര്‍ 40 ബോളില്‍ 52 റണ്‍സെടുത്തു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വാര്‍ണറുടെ പ്രകടനം. മനീഷ് പാണ്ഡെ 2 ബോളില്‍ 1, അബ്ദുള്‍ സമദ് 7 ബോളില്‍ 8, പ്രിയം ഗാര്‍ഗ് പൂജ്യം എന്നിവര്‍ നിരാശപ്പെടുത്തി. അഭിഷേക് ശര്‍മ്മ 6 ബോളില്‍ 12 റണ്‍സെടുത്തു. വില്യംസണ്‍ 10 ബോളില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി ഒരുവിക്കറ്റും വീഴ്ത്തി.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് കളിക്കും. പഞ്ചാബില്‍ ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രബ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് സിങ്, മുജീബുര്‍ റഹമാന്‍ എന്നിവര്‍ ടീമിലിടം നേടി. ക്രിസ് ഗെയിലിന് ഇന്നും ടീമില്‍ ഇടം ലഭിച്ചില്ല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ടി. നടരാജന്‍, ഖലീല്‍ അഹമ്മദ്.
Read more
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിങ്, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, പ്രബ്‌സിമ്രന്‍ ഗില്‍, അര്‍ഷ്ദീപ് സിങ്, ഷെല്‍ഡന്‍ കോട്രല്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി.