'ഇത് ഐപിഎല്ലിലെ അവന്റെ അവസാന മത്സരമായിരിക്കും', ഹൈദരാബാദിന്റെ ഇന്ത്യന്‍ താരത്തെ കുറിച്ച് ചോപ്ര

പഞ്ചാബ് കിംഗ്‌സിനെതിരായി ഇന്ന് നടക്കാനിരിക്കുന്ന മത്സരം സണ്‍റൈസേഴ്‌സ് താരം കേദാര്‍ ജാദവിന് ടൂര്‍ണമെന്റിലെ അവസാന മത്സരമായിരിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച ഒരിന്നിംഗ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ജാദവിന് സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ വിലയിരുത്തല്‍.

‘കേദാര്‍ ജാദവിന്റെ ടൂര്‍ണമെന്റിലെ അവസാന മത്സരമായിരിക്കാം ഇത്. നിങ്ങള്‍ക്ക് പകരം ആരെയെങ്കിലും കളിപ്പിക്കുകയാണമെങ്കില്‍ അത് അഭിഷേക് ശര്‍മ്മയോ പ്രിയം ഗാര്‍ഗോ മാത്രമായിരിക്കും. എന്നാല്‍ ഒരുപാട് മാറ്റങ്ങള്‍ സാധ്യമല്ല.’

Kedar Jadhav DRS call: IPL 2021, SRH vs DCలో మ్యాచ్ ఆ నిర్ణయం పట్ల విమర్శలు - Telugu MyKhel

Read more

‘ആദില്‍ റഷീദിനോ ഫാബിയന്‍ അലനോടോ കളിപ്പിക്കേണ്ട ആവശ്യമില്ല. ഐഡന്‍ മാര്‍ക്രവും പൂരനും നല്ല തിരഞ്ഞെടുപ്പുകളായിരുന്നു. എന്നാല്‍ വിദേശ സ്പിന്നര്‍മാരുടെ സ്ഥാനത്ത് നിങ്ങള്‍ക്ക് ഗെയ്ലിനെയും എല്ലിസിനെയും കളിക്കാം. രവി ബിഷ്‌ണോയ് അല്ലെങ്കില്‍ മുരുകന്‍ അശ്വിന്‍ പോലുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരെ കളിപ്പിച്ചാലും നിങ്ങള്‍ക്ക് ഇത് ഒരു മികച്ച ഇലവനാക്കാം’ ചോപ്ര അഭിപ്രായപ്പെട്ടു.