ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്ന മുംബൈ നിരയില്‍ സൂപ്പര്‍ താരം കളിക്കില്ല. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കാണ് ആദ്യ മത്സരത്തില്‍ മുംബൈ നിരയിലില്ലാത്തത്. ഏഴ് ദിവസ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഡി കോക്ക് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങാത്തതെന്ന് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി അറിയിച്ചു.
ഡി കോക്കിന്റെ ആഭാവത്തില്‍ രോഹിത്തിനൊപ്പം ആര് ഓപ്പണറാകും എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ ഓപ്പണറായേക്കുമെന്നതാണ് ഒരു സാദ്ധ്യത.
ഡി കോക്കിന് പകരം ഇഷാന്‍ കിഷനും ഓപ്പണറാകാന്‍ സാദ്ധ്യതകളുണ്ട്. കഴിഞ്ഞ സീസണില്‍ ഓപ്പണിംഗില്‍ അവസരം ലഭിച്ചപ്പോളൊക്കെ മികച്ച പ്രകടനമായിരുന്നു ഇഷാന്‍ കിഷന്‍ കാഴ്ചവെച്ചത്. ടി20 അരങ്ങേറ്റ മത്സരത്തിലും ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
Read more
ചെന്നൈയില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാം.