ഐ.പി.എല്‍ 14ാം സീസണല്‍ ഏപ്രില്‍ 9 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 30 നായിരിക്കും ഫൈനല്‍. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളായിരിക്കും ഉണ്ടാവുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ ആറു നഗരങ്ങളായിരിക്കും മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുകയെന്നാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പരിമിതമായ വേദികളില്‍ ബി.സി.സി.ഐ ടൂര്‍ണമെന്റ് നടത്താന്‍ നിര്‍ബന്ധിതരാകുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ടീമുകള്‍ക്കു ബയോ ബബ്ളിനകത്തു തന്നെ കഴിയേണ്ടി വരും. കൃത്യമായ ഇടവേളകളില്‍ താരങ്ങളെയും ഒഫീഷ്യലുകളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്യും. 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു.
Read more
അതേസമയം, പുതിയ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ ടീമുകള്‍ തുടങ്ങി കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിയടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ചേര്‍ന്നിരുന്നു. അടുത്ത ചൊവ്വാഴ്ച മുതല്‍ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് തുടങ്ങുമെന്നാണ് വിവരം.