നയപ്രഖ്യാപനത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഡിഎംകെ. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും സമരംനടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും വിജയും പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, നയപ്രഖ്യാപനം വായിക്കാത്തതിന്റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ് കൂടാതെ നിയമസഭാ നടപടികള്‍ പൂര്‍ണമായും പുറത്തുവിടാത്തതിന്റെ പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ ഗവര്‍ണര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ നടപടിക്കെതിരേ സിപിഎം അടക്കമുള്ള ഡിഎംകെ. സഖ്യകക്ഷികള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ഡിഎംകെ പിന്തുണച്ചിട്ടുണ്ട്.
പ്രധാന പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും ബിജെപിയും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ഗവര്‍ണറെ പിന്തുണച്ചും രംഗത്തെത്തി. നിയമസഭയില്‍ കീഴ്വഴക്കം തുടരണമെന്ന് ടിവികെ നേതാവ് വിജയ് പറഞ്ഞു. നിയമസഭാ നടപടികളുടെ ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്തുവിടാത്തതിനെ സര്‍ക്കാരിനെ അദേഹം വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനം വായിക്കാത്ത ഗവര്‍ണുടെ നടപടിയെ ബാലിശമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാന്‍ തയ്യാറാകാത്ത ഒരാള്‍ക്ക് എങ്ങനെ പദവിയില്‍ തുടരാന്‍ കഴിയുമെന്നും സ്റ്റാലിന്‍ ചോദിച്ചു.
ദേശീയ ഗാനം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഇറങ്ങി പോയിതാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്. . സമ്മേളനം ആരംഭിച്ചപ്പോള്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചത് കേട്ട സ്പീക്കര്‍ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.
നിയമസഭയില്‍ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയില്‍ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവന്‍ എക്സില്‍ കുറിച്ചു.
Read more
ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിയമസഭാ സ്പീക്കര്‍ എം അപ്പാവു തമിഴില്‍ വായിച്ചു. രാജ്ഭവനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രംഗങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2022 ല്‍ ‘ദ്രാവിഡ മോഡല്‍’ എന്ന പദപ്രയോഗത്തിന് പുറമെ ബിആര്‍ അംബേദ്കര്‍, പെരിയാര്‍, സിഎന്‍ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും തമിഴ്നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും വായിക്കാന്‍ ആര്‍ എന്‍ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.