ഷംനാസ് പൊറ്റാടി
മൊത്തത്തില്‍ നോക്കിയാല്‍ പണി പാളിയ ലേലം വിളി ആര്‍സിബിയുടേതാണ് കാരണം എടുത്ത താരങ്ങളൊക്കെ മര്യാദക്ക് പണം ചിലവാക്കിയാണ് എടുത്തത്. ഹസരങ്ക സൂപ്പര്‍ ബൗളര്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ വില അധികമായോ എന്നതാണ് വിഷയം.
ആര്‍സിബി ശ്രമിക്കേണ്ടിയിരുന്നത് ഹസരങ്കക്ക് പകരം അശ്വിനെയോ, ചാഹല്‍ or രാഹുല്‍ ചാഹര്‍ ഇവരില്‍ ഒരാളെ ആവണമായിരുന്നു. അപ്പോള്‍ 7 കോടിക്കുള്ളില്‍ ഒതുങ്ങിയേനെ. മറ്റൊന്ന് ദിനേശ് കാര്‍ത്തിക്കിനെ ഇത്ര വലിയ വിലക്ക് വിളിച്ചതിനു പകരം കെഎസ് ഭരതിനെ തന്നെ വിളിച്ചാല്‍ ഭാവിയും കാണാമായിരുന്നു. തുകയും ലാഭം കിട്ടിയേനെ.
ഇന്ന് വിളിക്കാന്‍ 15 ല്‍ കൂടുതല്‍ കോടിയും ഉണ്ടായേനെ. ഇതിപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും കുറവ് പണം കൈവശമുള്ള ടീം ആര്‍സിബിയാണ്. വിദേശികളെ എടുക്കാന്‍ ഉണ്ട്. ഇന്ത്യന്‍ കളിക്കാരെ എടുക്കാനുണ്ട്. ടീം ആണേല്‍ വിളിച്ചവരില്‍ വെച്ചു ബാലന്‍സ് ഇല്ലാത്ത ടീമും ആര്‍സിബിയുടേതാണ് ആകെ ഉള്ള പവര്‍ ഹിറ്റര്‍ മാക്സ്വെല്‍ മാത്രമാണ്.
എബിഡിക്ക് പകരക്കാരനെ കിട്ടിയില്ല ഒരു വിദേശിയെ നാളെ എടുത്താല്‍ പോലും ഇലവനില്‍ കളിപ്പിക്കണമെങ്കില്‍ വലിയ വിലക്ക് എടുത്ത ഹസാരങ്കയെ കയറ്റി ഇരുത്തേണ്ടി വരും. മൊത്തത്തില്‍ പാളിയ വിളിച്ചെടുക്കല്‍. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് ഒക്കെ നൈസ് ആയി നല്ല കളിക്കാരെ വിളിച്ചെടുത്തു. പോരാത്തേന് കയ്യില്‍ പൈസയും ആര്‍സിബിയെക്കാള്‍ ഉണ്ട്.
Read more
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7