ആധികാരികം സി.എസ്‌.കെ, പഴയ പ്രതാപത്തിലേക്ക്; പൊരുതാന്‍ പോലുമാകാതെ സണ്‍റൈസേഴ്‌സ്

ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 7 വിക്കറ്റ് ജയം. സണ്‍റൈസേഴ്‌സ് മുന്നോട്ടുവെച്ച 135 റണ്‍സിലേക്ക് ബാറ്റേന്തിയ സിഎസ്‌കെ 18.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡെവന്‍ കോണ്‍വേയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

കോണ്‍വേ ബോളില്‍ ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയില്‍ റണ്‍സെടുത്തു. ഋതുരാജ് ഗെയ്ക്‌വാദ് 30 ബോളില്‍ 35 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

Read more

രാഹനെ 10 ബോളില്‍ 9, അമ്പാട്ടി 9 ബോളില്‍ 9 എന്നിവര്‍ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സിനായി മായങ്ക് മാര്‍ക്കന്‍ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.