പഞ്ചാബ് കിംഗ്സിലെ വിദേശ കളിക്കാരുടെ ലഭ്യതയെ കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍ നിര്‍ണായക അപ്ഡേറ്റ് നല്‍കി ബാറ്റിംഗ് പരിശീലകന്‍ വസീം ജാഫര്‍. സ്പീഡ്സ്റ്റര്‍ കഗിസോ റബാഡ ടീമിന്റെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണെങ്കിലും, ലിയാം ലിവിംഗ്സ്റ്റണിന്‍റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ചിത്രമില്ലെന്ന് ജാഫര്‍ പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി തങ്ങളുടെ കാമ്പെയ്ന്‍ ആരംഭിച്ച പഞ്ചാബ് കിംഗ്സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും അഞ്ച് റണ്‍സിന് ജയിച്ചു കയറി. ഈ രണ്ട് ഗെയിമുകളിലും റബാഡയും ലിവിംഗ്സ്റ്റണും കളിച്ചിരുന്നില്ല. എന്നാല്‍ രണ്ട് അവസരങ്ങളിലും പിബികെഎസിന് വിജയം നേടാന്‍ കഴിഞ്ഞു എന്നത് ടീമിന്റെ സന്തുലിതാവസ്ഥ വ്യക്തമാക്കുന്നു.
എന്നിരുന്നാലും ഈ രണ്ട് കളിക്കാര്‍ കൂടി വരുന്നത് പഞ്ചാബ് ടീമിനെ ശക്തിപ്പെടുത്തും. എന്നാല്‍ റബാഡ ടീമിനൊപ്പം ചേര്‍ന്നെങ്കിലും, ലിവിംഗ്സ്റ്റണ്‍ ഇതുവരെ ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ലിവിംഗ്സ്റ്റണ്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കിയിട്ടില്ല, അതിനാല്‍ അദ്ദേഹം ഔദ്യോഗികമായി പിബികെഎസ് ടീമില്‍ ചേര്‍ന്നിട്ടില്ല.
Read more
2022 ഡിസംബറില്‍, തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ പാകിസ്ഥാനുവേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടെ ലിവിംഗ്സ്റ്റണിന് പരിക്കേറ്റു, അതിനുശേഷം അദ്ദേഹം ഒരു മത്സരങ്ങളിലും പങ്കെടുത്തിട്ടില്ല. ഞായറാഴ്ച സണ്‍റൈസേഴ്‌സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.