ഐപിഎല്‍ 2024: ലേലത്തില്‍ ആ രണ്ട് താരങ്ങള്‍ക്ക് വേണ്ടി വലിയ പിടിവലി നടക്കും; പ്രവചിച്ച് അശ്വിന്‍

അടുത്ത മാസം വരാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിച്ച് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്കും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോട്സിക്കുമാവും ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവുകയെന്നാണ് അശ്വിന്റെ പ്രവചനം.

ലേലത്തില്‍ ഞാന്‍ ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രണ്ടു കളിക്കാര്‍ രചിന്‍ രവീന്ദ്രയും ജെറാള്‍ഡ് കോട്സിയുമാണ്. ഐപിഎല്ലിലെ സ്‌കൗട്ടായിരുന്നെങ്കില്‍ ഈ രണ്ടു താരങ്ങളെയുമായിരിക്കും ഞാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുക.

64 ശരാശരിയില്‍ 578 റണ്‍സാണ് ലോകകപ്പില്‍ രചിന്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ ഇടംകൈയന്‍ സ്പിന്നറായും താരത്തെ ടീമിനു ഉപയോഗിക്കാം. ഓപ്പണറായി കളിക്കാനും അവനു സാധിക്കും. ഇടംകൈയന്‍ സ്പിന്നറെയും നല്ലൊരു മുന്‍നിര ബാറ്ററെയും ലക്ഷ്യമിടുന്ന ഏതൊരു ഫ്രാഞ്ചൈസിയും ലേലത്തില്‍ രചിനു വേണ്ടി രംഗത്തിറങ്ങും.

Read more

20 വിക്കറ്റ് കോട്സി ലോകകപ്പില്‍ വീഴ്ത്തി. 145-150 കിമി വേഗയതയില്‍ ബോള്‍ ചെയ്യാനും ബാറ്റിംഗില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും ശേഷിയുള്ള താരമാണ് കോട്സി. അവനായും പിടിവലിയുണ്ടാകും- അശ്വിന്‍ വിലയിരുത്തി.