ഐപിഎല്‍ 2024: ചെന്നൈയ്ക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം കളിക്കില്ല

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവണ്‍ കോണ്‍വെയ്ക്ക് മെയ് വരെ കളിക്കാനാവില്ല. അതിനാല്‍ താരത്തിന് വരുന്ന സീസണ്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കോണ്‍വെയുടെ ഇടതു തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് എട്ടാഴ്ചത്തെ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎലില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് വേണ്ടി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് കോണ്‍വെ. അദ്ദേഹത്തിന്റെ അഭാവം ഐപിഎല്‍ 2024 ല്‍ സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായിരിക്കും.

Read more

ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആര്‍സിബിയെ നേരിടും.