ഐപിഎല്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേര്‍ന്നതിനുശേഷം ഒരു മാച്ച് വിന്നറായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ യുവഓള്‍റൗണ്ടര്‍ ശിവം ദുബെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 5 സിക്സറുകളും 2 ഫോറുകളും സഹിതം 51 റണ്‍സാണ് താരം നേടിയത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ പുതിയ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദ്, ദുബെയുടെ വിജയത്തിന് എംഎസ് ധോണിക്ക് ക്രെഡിറ്റ് നല്കി. ഋതുരാജ് പറയുന്നതനുസരിച്ച്, ദുബെയുടെ കഴിവില്‍ ധോണി കഠിനമായി പരിശ്രമിച്ചു, അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നു.
ശിവം ദുബെയ്ക്കൊപ്പം മഹി ഭായ് ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും- മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഋതുരാജ് പറഞ്ഞു.
Read more
ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും തകര്‍ത്തു. ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ ഇന്നിംഗ്സ് 143 ല്‍ അവസാനിച്ചു.