ഹാർദിക് പാണ്ഡ്യ തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. കരിയറിന് തുടക്കം കുറിച്ച, തന്നെ എല്ലാം എല്ലമാക്കിയ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് അദ്ദേഹത്തെ തിരികെ മുംബൈ ഇന്ത്യൻസ് ട്രേഡ് ചെയ്യുകയും ചെയ്തു. രോഹിത് ശർമ്മയ്ക്ക് പകരം അദ്ദേഹത്തെ അവർ നായകനുമാക്കി. എന്നിരുന്നാലും, ഈ നീക്കം തിരിച്ചടിച്ചു, ഹാർദിക്കിന് ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങൾ ഉണ്ടാകാൻ ഈ നീക്കം കാരണമായി . ജിടി ആരാധകർ അദ്ദേഹത്തെ വഞ്ചകൻ എന്ന് പറഞ്ഞാണ് കളിയാക്കിയത് എങ്കിൽ രോഹിത്തിൻ്റെ ആരാധകർ അദ്ദേഹത്തെ ട്രോളി കൊന്നു. മുംബൈ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതോടെ ഹാർദികിന്റെ നായകസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക് പറയുന്നത് ഇന്ത്യൻ ആരാധകർ അദ്ദേഹത്തെ ട്രോളുന്നത് അത്ര നല്ല കാര്യമല്ല എന്നും സ്വന്തം രാജ്യത്തെ ഒരു താരം ഇത്രമാത്രം വെറുപ്പ് ഏറ്റുവാങ്ങേണ്ട ആവശ്യം ഇല്ലെന്നുമാണ്.
ക്ലാർക്ക് പറഞ്ഞത് ഇങ്ങനെ:
“ഇത് ഞാൻ ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ്. പ്രാദേശിക ആരാധകർ അവരുടെ കളിക്കാരെ ചീത്തവിലിക്കുന്നതും കൂവുന്നതും ആദ്യമായിട്ടാണെന്ന് തോന്നു. ഹാർദിക് മികച്ച താരമാണ്. പക്ഷേ ക്യാപ്റ്റനായും ബാറ്ററായും ബൗളറായും മികച്ച പ്രകടനം പുറത്തെടുക്കണം. വിജയത്തിന് പകരമാവില്ല മറ്റൊന്നും.”
അദ്ദേഹം തുടർന്നു
“തനിക്ക് അനുകൂലമായ കാര്യങ്ങൾ സംഭവിക്കാൻ, മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ തോൽവി പരമ്പര ആദ്യം തന്നെ അവസാനിക്കണം. മുംബൈ ഒരുപാട് ആലോചിച്ചാണ് താരത്തെ ടീമിന്റെ നായകനാക്കിയത്. എന്തായാലും മാറ്റങ്ങൾ വരണം എങ്കിൽ ഹാർദിക്കിന്റെ പ്രകടനം മെച്ചപ്പെടണം ”മൈക്കൽ ക്ലാർക്ക് ESPN ഓസ്‌ട്രേലിയയിൽ പറഞ്ഞു.
ഹാർദിക്കിനെ പിന്തുണയ്ക്കാൻ പരസ്യമായി എന്തെങ്കിലും പറയാൻ ക്ലാർക്ക് രോഹിത്തിനോടും പറഞ്ഞു
‘രോഹിത് ഒരു ചാമ്പ്യൻ ക്രിക്കറ്ററും നല്ല വ്യക്തിയുമാണ്. ഹാർദിക്കിനെ പിന്തുണയ്ക്കാൻ അദ്ദേഹം പുറത്ത് വന്ന് എന്തെങ്കിലും പരസ്യമായി പറയേണ്ടതുണ്ട്. ഇരുവർക്കും എംഐയെ വീണ്ടും വിജയിപ്പിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
മുംബൈ എത്രയും വേഗം വിജയവഴിയിൽ എത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.