ഐപിഎല്‍ 2024: മുംബൈ ആദ്യം ചോദിച്ചത് ഹാര്‍ദ്ദിക്കിനെ അല്ല, മറ്റൊരു താരത്തെ, എന്നാല്‍ ഗുജറാത്ത് വഴങ്ങിയില്ല

ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയ നായകനെ തന്നെ മുംബൈയ്ക്ക് കൈമാറിയത്. പക്ഷേ മുംബൈ ഗുജറാത്തിനോട് ആവശ്യപ്പെട്ട ആദ്യം താരം ഹാര്‍ദിക് അല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു എംഐ ആദ്യം ഗുജറാത്തിനോട് ആവശ്യപ്പെട്ടതെന്ന് മുംബൈ ടീം വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാഷിദിനുവേണ്ടി 16 കോടി രൂപവരെ മുംബൈ നല്‍കാന്‍ തയ്യാറായെന്നും എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ ഗുജറാത്ത് തയ്യാറാകാത്തതോടെയാണ് ഹാര്‍ദിക്കിലേക്ക് മുംബൈയെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ റാഷിദ് സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്തും അദ്ദേഹത്തിനായി മുംബൈ ശ്രമിച്ചിരുന്നു. ഇക്കാര്യം ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി തുറന്ന് പറയുകയും ചെയ്തിരുന്നു.

Read more

നേരത്തെ തന്നെ റാഷിദ് ഖാനെ സ്വന്തമാക്കാന്‍ മുംബൈ ആഗ്രഹിച്ചിരുന്നു. റാഷിദ് ഖാനെ വിട്ടുനല്‍കണമെന്ന് ഹൈദരാബാദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത് നടന്നില്ല- മൂഡി പറഞ്ഞു.