ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ വിരല്‍ ചൂണ്ടി ഇര്‍ഫാന്‍ പത്താന്‍. മുംബൈയുടെ തോല്‍വിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന് ഇര്‍ഫാന്‍ ആരോപിച്ചു. ഹാര്‍ദിക് ഒരിക്കല്‍ കൂടി ടീമിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് മുംബൈ തോറ്റത്. ഒരു ഘട്ടത്തില്‍ 55/7 എന്ന നിലയിലായിരുന്നു കെകെആര്‍. ഹാര്‍ദിക് നമാന്‍ ധിറിന് പന്ത് നല്‍കിയത് മത്സരത്തില്‍ തിരിച്ചടിയായെന്ന് പതാതന്‍ പറഞ്ഞു.

തന്റെ പ്രധാന ബോളര്‍മാരെ കൊണ്ടുവരുന്നതിനുപകരം, ഹാര്‍ദിക് പരിചയമില്ലാത്ത ഒരു ബോളറുടെ അടുത്തേക്ക് പോയി. പാണ്ഡ്യ നമന് പന്ത് നല്‍കിയതോടെ മത്സരത്തില്‍ എംഐ തോറ്റു. അദ്ദേഹത്തിന്റെ മൂന്ന് ഓവറുകള്‍ വെങ്കിടേഷ് അയ്യര്‍ക്കും മനീഷ് പാണ്ഡെയ്ക്കും 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജസ്പ്രീത് ബുംറയെയും ജെറാള്‍ഡ് കോറ്റ്സിയെയും ആക്രമണത്തില്‍ നിന്ന് അകറ്റി നിര്‍ത്തി, അത് ആശ്ചര്യപ്പെടുത്തുന്നു- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

മുന്‍ മുംബൈ താരം ഹര്‍ഭജന്‍ സിംഗും ഹാര്‍ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നമനു പകരം സ്‌പെഷ്യലിസ്റ്റ് ബോളര്‍മാര്‍ക്ക് കൂടുതല്‍ ഓവര്‍ നല്‍കണമായിരുന്നെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച ബോളറായി. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ യഥാക്രമം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Read more